ആറ്റിങ്ങൽ∙ നഗരത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനായി 15 ന് കൂടിയ ഗതാഗത ക്രമീകരണ സമിതി യോഗത്തിൽ ഭിന്ന സ്വരം ഉയർന്നതായി സൂചന . അഞ്ച് വകുപ്പുകളിൽ നിന്നായി പത്ത് പേർ പങ്കെടുത്ത യോഗത്തിന്റെ മിനിറ്റ്സിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത് രണ്ട് പേരുടേത് മാത്രം .
നഗരസഭ ചെയർപഴ്സന്റെയും , പിഡബ്ല്യുഡി അസി.എക്സി.എൻജിനീയറുടെയും അഭിപ്രായങ്ങൾ മാത്രം.ഗതാഗത ക്രമീകരണ സമിതിയുടെ കൺവീനർ കൂടിയായ പൊലീസ് , മോട്ടർ വാഹന വകുപ്പ് , റവന്യു വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ അഭിപ്രായങ്ങൾ മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടില്ല.
നഗരസഭ ചെയർപഴ്സൻ എസ്. കുമാരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം പത്ത് മിനിറ്റിനുള്ളിൽ അവസാനിപ്പിച്ചത് വിവാദമായിരിക്കേയാണ് മിനിറ്റ്സിന്റെ പകർപ്പ് പുറത്തായത്.മേയ് 30 നും ജൂലൈ അഞ്ചിനും കൂടിയ യോഗത്തിലെ മിനിറ്റ്സിന്റെ പകർപ്പുകൾ ദിവസങ്ങൾക്ക് ശേഷവും വിവിധ വകുപ്പുകൾക്ക് കൈമാറിയില്ലെന്നതും , രണ്ട് യോഗങ്ങളിലും എടുത്ത തീരുമാനങ്ങളിൽ ഒന്നു പോലും നടപ്പാക്കിയില്ലെന്നതും സംബന്ധിച്ച് ആരോപണം ശക്തമായിരിക്കേയാണ് അടിയന്തര യോഗം കൂടി അടുത്ത ദിവസം തന്നെ മിനിറ്റ്സ് വകുപ്പുകൾക്ക് കൈമാറി പുതിയ തീരുമാനം നടപ്പാക്കിയത് .
പാലസ് റോഡിൽ തിരക്കേറിയ സമയത്ത് മാത്രം വൺവേ ആക്കിയാണ് പുതിയ തീരുമാനം .
ഇത് പുതിയ വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്.15 ന് കൂടിയ യോഗത്തിൽ നഗരസഭ ചെയർപഴ്സന് പുറമേ, വൈസ് ചെയർമാൻ ജി. തുളസീധരൻപിള്ള , പിഡബ്ല്യുഡി അസി.എക്സി,എൻജിനീയർ എം.എസ്.അരവിന്ദ് , അസി.എൻജിനീയർ കിരൺ പ്രസാദ് , ചിറയിൻകീഴ് തഹസിൽദാർ ബി.ഷിബുകുമാർ, ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.
മഞ്ജുലാൽ, എസ്എച്ച്ഒ അജയൻ, എസ്ഐ എം.ഐ ജിഷ്ണു, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ അരുൺ ശങ്കർ, അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ജെ.എസ്. സരിഗ ജ്യോതി എന്നിവരാണ് പങ്കെടുത്തത്.
ആറ്റിങ്ങൽ പട്ടണത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനായി ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന വിദഗ്ധ സമിതി സമർപ്പിച്ച പഠന റിപ്പോർട്ടിൽ പാലസ് റോഡ് വൺവേ ആക്കുന്നതടക്കമുള്ള നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. പഠന റിപ്പോർട്ട് തയാറാക്കിയ വകുപ്പുകളിലെ പ്രതിനിധികളും 15 നടന്ന യോഗത്തിൽ പങ്കെടുത്തെങ്കിലും അവരുടെ അഭിപ്രായങ്ങളും മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടില്ല .
ചെയർപഴ്സൻ മുൻപ് പറഞ്ഞത്
മേയ് 30 ലെ ഗതാഗത ക്രമീകരണ സമിതി യോഗത്തിലെ തീരുമാനങ്ങൾ ( പാലസ് റോഡ് വൺവേ ആക്കുന്നതടക്കമുള്ള) നടപ്പാക്കും .
ദിവങ്ങൾക്ക് ശേഷം തീരുമാനം ഉദ്യോഗസ്ഥർ അട്ടിമറിച്ചതായി ആരോപിച്ചു.ജൂലൈ 5 ന് രണ്ടാമത്തെ യോഗത്തിന് ശേഷം പറഞ്ഞത് – പാലസ് റോഡിൽ വലിയ വാഹനങ്ങൾക്ക് വൺവേ ആക്കുന്നതടക്കമുള്ള ഗതാഗത പരിഷ്കരണ സമിതിയുടെ എല്ലാ തീരുമാനങ്ങളും നടപ്പാക്കും.
ചെയർപഴ്സൻ 15 ലെ യോഗത്തിൽ പറഞ്ഞത്
പുതിയ വൺവേ സംവിധാനം നിലവിൽ വന്ന ശേഷം ദേശീയപാതയിൽ കച്ചേരി ജംക്ഷൻ മുതൽ ബിടിഎസ് ജംക്ഷൻ വരേയും, മൂന്നുമുക്ക് വരേയും ചില സമയങ്ങളിൽ രൂക്ഷമായ ഗതാഗത കുരുക്കുണ്ടാകുന്നു. ചിറയിൻകീഴ് റോഡിൽ വീരളം ജംക്ഷൻ വരെയും ഗതാഗത കുരുക്കുണ്ടാകുന്നു.
കച്ചേരി ജംക്ഷനിലെ ട്രാഫിക് പോയിന്റിൽ ഗതാഗത കുരുക്ക് ഉണ്ടാകുന്നത് കാരണം കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് യഥേഷ്ടം പോകാൻ കഴിയുന്നില്ല.
മൂന്നുമുക്ക് മുതൽ പൂവമ്പാറവരെയുള്ള ദേശീയപാത നാലുവരിപ്പാതയാക്കുമ്പോൾ ഉണ്ടാകുന്ന ലക്ഷ്യങ്ങൾ ദേശീയപാതയിലെ ഗതാഗത തടസ്സവും ടൗൺ പരിധിയിലെ വൺവേ സംവിധാനവും അവസാനിപ്പിക്കുക എന്നതുമാണ്. ഈ വിഷയങ്ങൾ പലഘട്ടങ്ങളിലും ബസ് ഉടമകളും തൊഴിലാളികളും ഉന്നയിച്ചിട്ടുണ്ട്.
ഇപ്പോൾ അവർ നൽകിയിട്ടുള്ള പണിമുടക്ക് നോട്ടിസിലും ഇത് ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ ഏത് പരിഷ്കരണങ്ങൾ നടപ്പിലാക്കുമ്പോഴും എല്ലാ വിഭാഗം ജനങ്ങളുടേയും അഭിപ്രായങ്ങളെയും മാനിച്ചു കൊണ്ടായിരിക്കണം.
പിഡബ്ല്യുഡി അസി.എക്സി.എൻജിനീയർ പറഞ്ഞത്
1.
രാവിലെ 8.30 മുതൽ 10.30 വരേയും വൈകിട്ട് 3.30 മുതൽ 5.30 വരേയും പാലസ് റോഡ് ഹെവി വെഹിക്കിൾ ട്രാഫിക് കിഴക്കേ നാലുമുക്കിൽ നിന്നും വൺവേ ആക്കുന്നതിന് തീരുമാനിച്ചു 2. പാലസ് റോഡിലെ പാർക്കിങ് ഒഴിവാക്കും, 3.
കച്ചേരി ജംക്ഷൻ – ടൗൺ യുപിഎസ് റോഡിൽ സ്കൂളുകളുടെ മതിൽ ഒഴിവാക്കി പടിഞ്ഞാറ് വശത്ത് പാർക്കിങ് അനുവദിക്കും. 4.
കൊല്ലമ്പുഴ ഭാഗത്തും രാമച്ചംവിള ഭാഗത്തും ദേശീയപാത നിർമാണം പൂർത്തിയാകുന്ന മുറക്ക് ട്രാഫിക് പരിഷ്കാരങ്ങൾ പുനരാലോചിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]