കോഴിക്കോട് ∙ നാലു വർഷത്തിനിടെ 11 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് സർക്കാർ ചേളന്നൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കിയതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ചേളന്നൂർ ഗ്രാമ പഞ്ചായത്തിലെ നമ്പ്യാപുറത്ത് റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മാറിവരുന്ന കാലത്തിന്റെ ആവശ്യകത കൂടി പരിഗണിച്ചാണ് സർക്കാർ വികസന പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമാണം പൂർത്തീകരിച്ചത്. ചടങ്ങിൽ ചേളന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം ഇ.ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സുജ അശോകൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.കെ.രാജേന്ദ്രൻ, എൻ.രമേശൻ, വാർഡ് വികസന സമിതി കൺവീനർ എം.ദയാനിധി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]