തുമ്പ: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കർണാടക സ്വദേശി തിരുവനന്തപുരത്ത് അറസ്റ്റിൽ. കഴക്കൂട്ടം കുളത്തൂർ ആറ്റിപ്ര സ്വദേശിയായ ജയിംസ് സുകുമാരനിൽ നിന്നും 9.40 ലക്ഷം രൂപ തട്ടിയെടുത്ത കർണാടക സ്വദേശി പ്രകാശ് ഇരപ്പയെയാണ് തുമ്പ പോലീസ് പിടികൂടിയത്.
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേരിൽ വ്യാജ ആപ്ലിക്കേഷൻ നിർമ്മിച്ച് 2024-ലായിരുന്നു തട്ടിപ്പ്. ഡൽഹി, കർണാടക എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഇയാൾ പണം കൈപ്പറ്റിയത്.
സമാനമായ മറ്റൊരു കേസിൽ, ഓഗസ്റ്റ് മാസത്തിൽ പ്രവാസിയായ എഞ്ചിനീയർക്ക് 13 കോടി രൂപ നഷ്ടമായിരുന്നു. ആറുമാസം മുൻപ് 3.75 കോടി രൂപ നഷ്ടപ്പെട്ട
ഇതേ വ്യക്തിയെ വീണ്ടും കബളിപ്പിക്കുകയായിരുന്നു. കവടിയാർ ജവഹർ നഗറിലെ ഫ്ലാറ്റിൽ താമസിക്കുന്ന 69-കാരനാണ് ഈ തട്ടിപ്പിന് ഇരയായത്.
സമാന രീതിയിൽ മറ്റൊരു തട്ടിപ്പ് പരാതി വന്നത് ഓഗസ്റ്റിൽ വർഷങ്ങളായി ഷെയർ ട്രേഡിംഗ് രംഗത്തുള്ളയാളെയാണ് തട്ടിപ്പ് സംഘം വലയിലാക്കിയത്. അംഗീകൃത ഷെയർ ട്രേഡിംഗ് കമ്പനികളുടേതെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഒരേസമയം രണ്ട് പ്ലാറ്റ്ഫോമുകളിൽ ഇദ്ദേഹം ഓൺലൈൻ ട്രേഡിംഗ് നടത്തിയിരുന്നു. ആദ്യ തട്ടിപ്പിന് ശേഷം പോലീസിൽ പരാതി നൽകിയപ്പോൾ, രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ട്രേഡിംഗ് നടത്തുന്ന കാര്യം മറച്ചുവെച്ചു.
ഷെയർ ട്രേഡിംഗിലൂടെ വൻ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് പ്രത്യേക ലിങ്കുകൾ അയച്ചുകൊടുത്താണ് വീണ്ടും പണം തട്ടിയത്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]