കുവൈത്ത് സിറ്റി: കുവൈത്തിലെ ദജീജ് മേഖലയിൽ വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി നടത്തിയ വ്യാപക സുരക്ഷാ പരിശോധനയിൽ 63 നിയമലംഘകരെ അറസ്റ്റ് ചെയ്തു. പൊതു സുരക്ഷാകാര്യ അണ്ടർസെക്രട്ടറി മേജർ ജനറൽ ഹാമിദ് അൽദവാസിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന.
ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം, വാണിജ്യ വ്യവസായ മന്ത്രാലയം, കുവൈത്ത് ഫയർ ഫോഴ്സ്, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നീ വകുപ്പുകൾ പരിശോധനയിൽ പങ്കാളികളായി. പിടിയിലായവരിൽ 47 പേർ തൊഴിൽ നിയമം ലംഘിച്ചവരും, ഒമ്പത് പേർക്ക് തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവരും, ആറ് പേർ സ്പോൺസറുടെ കീഴിൽ നിന്ന് ഒളിച്ചോടിയവരുമാണ്.
ഒരാളുടെ താമസരേഖയുടെ കാലാവധി കഴിഞ്ഞതായും കണ്ടെത്തി. പരിശോധനയിൽ കുവൈത്ത് ഫയർ ഫോഴ്സ് 76 നിയമലംഘനങ്ങൾ രേഖപ്പെടുത്തി.
വാണിജ്യ വ്യവസായ മന്ത്രാലയം ഒരു കഫേ അടപ്പിക്കുകയും 38 നിയമലംഘന റിപ്പോർട്ടുകൾ നൽകുകയും ചെയ്തു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംയുക്ത പരിശോധനകൾ തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]