ഭാവ്നഗർ (ഗുജറാത്ത്)∙ ‘സമുദ്ര് സെ സമൃദ്ധി; എന്ന പേരിൽ നടന്ന മാരിടൈം സമ്മേളനത്തിലും രാഷ്ട്രീയം പറയാൻ മറന്നില്ല, മോദി. ഇന്ത്യയ്ക്കു വിഭവങ്ങളുടെ കുറവില്ലെങ്കിലും കോൺഗ്രസ് സർക്കാരുകൾ ആ സാധ്യതകൾ ഉപയോഗിച്ചില്ലെന്നായിരുന്നു കുറ്റപ്പെടുത്തൽ.
‘സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള ആറോ ഏഴോ പതിറ്റാണ്ടുകളിൽ അർഹിച്ച വിജയം നേടാൻ ഇന്ത്യയ്ക്കു കഴിഞ്ഞില്ല.
അതിനു രണ്ടു കാരണങ്ങളുണ്ട്. കോൺഗ്രസ് സർക്കാരുകൾ ലൈസൻസ് രാജിൽ രാജ്യത്തെ കുരുക്കിയിട്ടു, ലോകവിപണിയിൽനിന്ന് ഒറ്റപ്പെടുത്തി.
ആഗോളവൽക്കണം നടപ്പാക്കിയപ്പോൾ ഇറക്കുമതിയുടെ വഴി മാത്രം സ്വീകരിച്ചതാണു രണ്ടാമത്തെ കാരണം. കോടികളുടെ അഴിമതികളാണു നടന്നത്.
കോൺഗ്രസ് സർക്കാരുകളുടെ നയങ്ങൾ യുവാക്കളുടെ ഭാവിക്കാണു ദോഷം ചെയ്തത്’– അദ്ദേഹം ആരോപിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]