കൊയിലാണ്ടി ∙ ‘സ്വച്ഛതാ ഹി സേവ’ ക്യാംപെയ്നിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ ശുചീകരണ തൊഴിലാളികളും എംഡിഐടി കോളജിലെ എൻഎസ്എസ് വൊളന്റിയർമാരും സംയുക്തമായി പാറപ്പള്ളി ബീച്ച് ശുചീകരിച്ചു. ‘മാലിന്യമുക്ത നവകേരളം’ എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടക്കുന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
സെപ്റ്റംബർ 17 മുതൽ നവംബർ 1 വരെയാണ് ഈ ശുചീകരണ യജ്ഞം നടക്കുന്നത്.
നഗരസഭ ആരോഗ്യ വിഭാഗം ക്ലീൻ സിറ്റി മാനേജർ കെ.സി.രാജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വാർഡ് കൗൺസിലർ ഫക്രുദ്ദീൻ മാസ്റ്റർ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടര്‍ പ്രദീപ് മരുതേരി, കെ.റിഷാദ്, എൽ.ലിജോയ് എന്നിവർ ആശംസകൾ അറിയിച്ചു.
ശുചിത്വ മിഷൻ യങ് പ്രഫഷനൽ അരുൺ ബാലകൃഷ്ണൻ നന്ദി പറഞ്ഞു. ശേഖരിച്ച മാലിന്യങ്ങൾ നഗരസഭ എംസിഎഫിലേക്ക് മാറ്റി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]