ചിറ്റാരിപ്പറമ്പ് ∙ പൂവത്തിൻകീഴിൽ മുതൽ മണ്ണന്തറ വരെയുള്ള വിവിധ ഇടങ്ങളിൽ റോഡരികിൽ രൂപപ്പെട്ട വലിയ താഴ്ച വാഹന, കാൽനട
യാത്രക്കാർക്ക് ഭീഷണിയായി.
തലശ്ശേരി – ബാവലി റോഡിൽ മണ്ണന്തറ, പതിനാലാം മൈൽ, ഇരട്ടക്കുളങ്ങര, ചിറ്റാരിപ്പറമ്പ്, പൂവത്തിൻകീഴിൽ തുടങ്ങിയ ഭാഗങ്ങളിലാണ് റോഡരികിൽ വലിയ കുഴി രൂപപ്പെട്ടത്. മൂന്ന് വർഷം മുൻപ് മെക്കാഡം ടാറിങ് നടത്തിയ റോഡരികിൽ വിവിധ ഭാഗങ്ങളിലായി പത്ത് മീറ്ററോളം നീളത്തിലാണ് വലിയ കുഴിയുള്ളത്.
റോഡിന് ഇരു വശങ്ങളിലും ഓവുചാലുകൾ ഇല്ലാത്തതിനാൽ മഴവെള്ളം കുത്തിയൊലിച്ചാണു റോഡരിക് അരമീറ്റർ താഴ്ചയുള്ള കുഴിയായി മാറിയത്.
മുൻപ് ഇതേ അവസ്ഥ ഉണ്ടായപ്പോൾ അധികൃതർ മണ്ണിട്ട് നികത്തിയിരുന്നു. എന്നാൽ കഴിഞ്ഞ മഴയിൽ വീണ്ടും കുഴി രൂപപ്പെട്ടു.
നിലവിൽ ടാറിങ്ങിന് അടിയിലുള്ള കരിങ്കൽ കല്ലുകളും ഒലിച്ചുപോയ നിലയിലാണ്. രാത്രിയും പകലുമായി അന്തർ സംസ്ഥാന വാഹനങ്ങൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ കടന്ന് പോകുന്നത് ഇതുവഴിയാണ്. വളവിൽ വച്ച് വാഹനങ്ങൾ റോഡരികിലെ കുഴിയിൽ ചക്രം പതിച്ചാൽ വലിയ അപകടമാണ് ഉണ്ടാക്കുക.ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ചിറ്റാരിപ്പറമ്പ് ഗവ.
ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്.
റോഡരികിൽ കുഴികൾ നിറഞ്ഞതോടെ വിദ്യാർഥികൾ ടാർ റോഡിലൂടെയാണ് നടന്നുപോകുന്നത്. അപകടം ഉണ്ടാക്കുന്ന കുഴി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
റോഡരിക് കോൺക്രീറ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.റോഡരികിലൂടെ നടക്കുകയും റോഡ് കുറുകെകടക്കുകയും ചെയ്യുന്ന കാൽനടയാത്രക്കാർ വീഴുകയാണ് ഇവിടങ്ങളിൽ. റോഡിലെ താഴ്ച അറിയാതെ വരുന്ന ഇരുചക്ര വാഹന യാത്രക്കാർ പെട്ടെന്ന് താഴ്ചയിലേക്കു വീഴുമ്പോൾ ബൈക്കിന്റെ നിയന്ത്രണം വിടുന്നു.
ഇതു വലിയ അപകടങ്ങൾക്ക് വഴിവയ്ക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]