മലപ്പുറം: മലപ്പുറത്ത് പരാതിയുമായെത്തിയ നാട്ടുകാരെ പരിഹസിച്ച് പൊലീസ്. അർധരാത്രിയിലെ നിർമ്മാണ പ്രവർത്തനം മൂലം ഉറക്കം നഷ്ടപ്പെടുന്നുവെന്ന പരാതിയുമായെത്തിയ നാട്ടുകാരോട് ഇന്ന് രാത്രി നാട്ടുകാർ ഉറങ്ങേണ്ട
എന്നായിരുന്നു പൊലീസിന്റെ മറുപടി. തുവ്വൂരിലാണ് സംഭവം.
തുവ്വൂരിലെ സ്കൂൾ മൈതാനത്തിന് സമീപത്തുനിന്ന് മണ്ണെടുക്കുന്നതിനെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയത്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് അർധരാത്രി മണ്ണെടുക്കുന്നത് ഉറക്കം നഷ്ടപ്പെടുത്തുമെന്നായിരുന്നു നാട്ടുകാരുടെ പരാതി.
ഇതിനെയാണ് കരുവാരക്കുണ്ട് എസ്ഐ ശശികുമാർ പരിഹസിച്ചത്. സംഭവത്തിൽ എസ്ഐക്കെതിരെ നാട്ടുകാർ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]