ചുഴലി ∙ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 4 ആടുകൾ ചത്തു. ചോലവയൽ ഉൗരിലെ കണ്ണന്റെ ആടുകളെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ തെരുവുനായ്ക്കൾ കടിച്ചു കൊന്നത്.
2 ആടുകൾക്ക് പരുക്കേറ്റു. വീടിന് സമീപത്തെ വയലിൽ മേയാൻ വിട്ടതായിരുന്നു.
ആടുകളുടെ കരച്ചിൽ കേട്ട് സ്ഥലത്ത് എത്തിയപ്പോഴേക്കും ആടുകൾ ചത്തിരുന്നു. ആടുവളർത്തലിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണു കണ്ണനും കുടുംബവും കഴിയുന്നത്. ആകെയുണ്ടായിരുന്ന 6 ആടുകളെയും നായ്ക്കൾ ആക്രമിച്ചതോടെ വരുമാന മാർഗം പൂർണമായും ഇല്ലാതായി. ചുഴലിയോട് ചേർന്ന മടിയൂർകുനി, വിനായക എന്നീ മേഖലകളിലും തെരുവുനായ് ശല്യം രൂക്ഷമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]