ഗുരുവായൂർ∙ കോവിഡ് കാലത്ത് നിർത്തിവച്ച ഗുരുവായൂർ–തൃശൂർ പാസഞ്ചർ പുനരാരംഭിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ സഭയിൽ ആവശ്യം. പടിഞ്ഞാറെനടയിൽ നടന്ന സഭയിൽ ദൃശ്യ ഗുരുവായൂരിന് വേണ്ടി വി.ഭരതരാജനാണ് ആവശ്യം ഉന്നയിച്ചത്.
ഇക്കാര്യവും ഗുരുവായൂരിനും തൃശൂരിനും ഇടയിൽ ഒരു ട്രെയിൻ കൂടി ആരംഭിക്കുന്ന കാര്യവും റെയിൽവേ ഡിവിഷനൽ മാനേജരുമായി ചർച്ച ചെയ്തതായി മന്ത്രി പറഞ്ഞു.
ഗുരുവായൂർ – തിരുനാവായ റെയിൽപാതയ്ക്കു ബദലായി ചാലക്കുടി–തൃപ്രയാർ–ഗുരുവായൂർ–പൊന്നാനി– തിരൂർ പദ്ധതി ആലോചനയിലുണ്ട്. സംസ്ഥാന സർക്കാർ സ്ഥലം നൽകിയാൽ നടപ്പാക്കാം. ഇരിങ്ങപ്പുറം നന്മ റോഡ് എംപി ഫണ്ട് ഉപയോഗിച്ച് ടാർ ചെയ്യും.
തൃശൂർ ഇഎസ്ഐ ആയുർവേദ ആശുപത്രി നവീകരിക്കും. ചാവക്കാട് പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസ് മലയാളി ക്ഷേമനിധി 10 കോടി തട്ടിയെടുത്ത കേസിൽ ഇഡി അന്വേഷണം വേണമെന്ന ആവശ്യം പരിഗണിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. സഭയിൽ ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് സി.നിവേദിതയും പങ്കെടുത്തു.
ഇ.അഹമ്മദിന് പ്രശംസ
ഗുരുവായൂർ–തിരുനാവായ റെയിൽപാതയ്ക്കു ശ്രമിച്ച് ഇ.അഹമ്മദ് എന്ന അഹമ്മദ് സാഹിബിന്റെ നടുവൊടിഞ്ഞിട്ടുണ്ട്.
അടുപ്പക്കാരിൽ നിന്നുപോലും അദ്ദേഹത്തിന് എതിർപ്പു നേരിടേണ്ടിവന്നു. എന്നിട്ടും കഴിയുന്നത്ര അദ്ദേഹം ശ്രമിച്ചു.
സംസ്ഥാന സർക്കാർ സ്ഥലമെടുത്തു തന്നാൽ പദ്ധതി നടപ്പാക്കാം. ചിരിച്ചു കാണിച്ച് ഇപ്പ ശരിയാക്കിത്തരാം എന്നു പറഞ്ഞ് ഞാൻ പോകില്ല.
ചെയ്യാൻ പറ്റുന്നതിനു ശ്രമിക്കും. ചെയ്യും എന്നു പറഞ്ഞാൽ ചെയ്തിട്ടേ മരിക്കൂ.
സുരേഷ് ഗോപി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]