ചെറുതോണി ∙ ഹൈറേഞ്ചിൽ കുരുമുളകു ചെടികൾക്ക് രോഗ കീടബാധ. മഞ്ഞളിപ്പ് രോഗം ബാധിച്ച് ഹൈറേഞ്ചിലെ വിവിധ ഭാഗങ്ങളിൽ കുരുമുളക് ചെടികൾ വ്യാപകമായി ഉണങ്ങി നശിക്കുകയാണ്.
കഞ്ഞിക്കുഴി, വാഴത്തോപ്പ്, മരിയാപുരം, വാത്തിക്കുടി ഭാഗങ്ങളിൽ രോഗബാധ കൂടുതലായി കാണുന്നു.
മഞ്ഞളിപ്പ് ബാധിക്കുന്നതോടെ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇല കൊഴിഞ്ഞു തുടങ്ങും. ഇതോടൊപ്പം തണ്ടുകളും ഉണങ്ങി പോകും.
നിറയെ കായ്ഫലമുള്ള ചെടികളിലാണ് രോഗബാധ കൂടുതലും ദൃശ്യമാകുന്നത്. ഇതോടെ മൂപ്പെത്താത്ത കുരുമുളക് തിരികൾ അടർന്നു വീഴും.
രോഗം ബാധിച്ച ചെടികൾ രണ്ടാഴ്ചക്കുള്ളിൽ പൂർണമായും നശിക്കും.
രോഗബാധ കണ്ടു തുടങ്ങിയപ്പോൾ തന്നെ കൃഷി ഭവനിൽ അറിയിച്ചെങ്കിലും മറുപടിയൊന്നും ഉണ്ടായില്ലെന്നു കഞ്ഞിക്കുഴിയിലെ കർഷകർ പറഞ്ഞു. 2018 ലെ മഹാപ്രളയത്തിനു ശേഷം കുരുമുളകു കൃഷിക്ക് രോഗങ്ങളും കീടബാധകളും ഏറെയാണെന്നും കർഷകർക്ക് പരാതിയുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]