പരിയാരം ∙ ഏത്തയ്ക്കാ വിപണിയിലുണ്ടായ ഇടിവുമൂലം വാഴക്കർഷകർ സാമ്പത്തിക പ്രതിസന്ധിയിൽ . പാട്ടഭൂമിയിൽ കൃഷി ചെയ്യുന്നവരാണ് ദുരിതത്തിലായത് .
ഓണത്തോട് അനുബന്ധിച്ച് 50 രൂപവരെ കിലോയ്ക്കു ലഭിച്ചിരുന്ന ഏത്തക്കായയുടെ വില കഴിഞ്ഞ ദിവസങ്ങളിൽ നേർ പകുതിയായി കുറഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ നിന്നു കുറഞ്ഞ വിലയ്ക്കു ഏത്തക്കായ ഇറക്കുമതി ചെയ്യുന്നതാണു വിലയിടിവിനു കാരണം. പരിയാരം, തൂമ്പാക്കോട് പ്രദേശങ്ങളിൽ മാത്രം പാട്ടഭൂമിയിൽ വാഴ കൃഷിചെയ്യുന്ന ഒട്ടേറെ പേരുണ്ട് .
കെഎച്ച്ഡിപിയുടെ (കേരള ഹോർട്ടി കൾചർ ഡവലപ്മെന്റ് പ്രോഗ്രാം) നാട്ടുചന്ത മുഖേനയാണു വിൽപന നടത്തുന്നത്.
കഴിഞ്ഞ ദിവസം നടന്ന ചന്തയിൽ ഏറ്റവും നല്ല ഏത്തക്കായയ്ക്കു കിലോയ്ക്കു 24 രൂപയാണ് ലഭിച്ചത്. കർഷകരിൽ നിന്നും കച്ചവടക്കാർ വില കുറച്ച് വാങ്ങുന്ന പച്ചക്കായ പഴുത്താൽ ഇവർക്ക് ഇരട്ടി വിലയ്ക്ക് വിൽക്കാനാകും. വില കുറഞ്ഞാലും വിളനാശം സംഭവിച്ചാലും കർഷകൻ നൽകേണ്ട
പാട്ടത്തുക ഉടമയ്ക്കു നൽകണം. വിപണിയിലുണ്ടാകുന്ന ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് കരകയറാൻ കഴിയാതെ കർഷകർ കടക്കെണിയിലാണ്.
സർക്കാർ പാട്ട ഭൂമിയിലെ കർഷകരെ ഉൾപ്പെടുത്തി പ്രത്യേക സഹായ പദ്ധതികൾ നടപ്പാക്കാത്ത സാഹചര്യത്തിൽ കൃഷി ഉപേക്ഷിക്കേണ്ട
അവസ്ഥയിലാണ് കർഷകർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]