യുഎസ്സിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്ററെ അപ്രതീക്ഷിതമായി ഫ്രഞ്ച് സംസാരിച്ച് ഞെട്ടിച്ച് ഇന്ത്യൻ ഓട്ടോ ഡ്രൈവർ. jaystreazy എന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
തനിക്ക് ഏതൊക്കെ ഭാഷകൾ അറിയാമെന്ന് ഓട്ടോ ഡ്രൈവർ ചോദിച്ചപ്പോൾ ഫ്രഞ്ചും ഇംഗ്ലീഷുമാണെന്ന് യുവാവ് മറുപടി നൽകി. ഉടൻ തന്നെ ഓട്ടോ ഡ്രൈവർ ഫ്രഞ്ചിൽ സംസാരിച്ചു തുടങ്ങുകയായിരുന്നു.
ഇത് കേട്ട് അമ്പരന്ന യുവാവിൻ്റെ പ്രതികരണം പിന്നീട് ചിരിക്ക് വഴിവെച്ചു. വൈറലായ വീഡിയോയിൽ, തനിക്ക് രണ്ട് ഭാഷകൾ, ഫ്രഞ്ചും ഇംഗ്ലീഷും അറിയാമെന്ന് യുവാവ് പറയുന്നത് കേൾക്കാം.
അടുത്ത നിമിഷം തന്നെ ഓട്ടോ ഡ്രൈവർ ഒഴുക്കോടെ ഫ്രഞ്ച് സംസാരിക്കുന്നത് യുവാവിനെ അത്ഭുതപ്പെടുത്തി. ആദ്യം അമ്പരന്നുപോയ കണ്ടന്റ് ക്രിയേറ്റർക്ക്, പിന്നീട് കാര്യം മനസ്സിലായപ്പോൾ ചിരിയടക്കാനായില്ല.
View this post on Instagram A post shared by Jay IRL India (@jaystreazy) സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം 1.4 മില്യണിലധികം ആളുകളാണ് കണ്ടത്. നിരവധി പേർ രസകരമായ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇരുവരും തമ്മിലുള്ള സംഭാഷണം വളരെ ഹൃദ്യമായിരുന്നുവെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇന്ത്യയിൽ നിന്നുള്ള തൻ്റെ യാത്രാനുഭവങ്ങൾ jaystreazy മുൻപും പങ്കുവെച്ചിട്ടുണ്ടെങ്കിലും, ഈ വീഡിയോക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
എന്തായാലും ഫ്രഞ്ച് സംസാരിക്കുന്ന ഇന്ത്യൻ ഓട്ടോ ഡ്രൈവർ സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]