റിയാദ്: 2025 ലെ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് റിയാദ് വേദിയാകും. ഡിസംബര്‍ 18 മുതല്‍ 22 വരെയാണ് മത്സരങ്ങള്‍ നടക്കുക.
ഇത് ആറാം തവണയാണ് സൗദിയില്‍ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ഫുട്ബാള്‍ മത്സരം നടക്കുന്നത്. ഈ വര്‍ഷത്തെ സീരി എ ചാമ്പ്യന്മാരായ നപ്പോളി, കോപ്പ ഇറ്റാലിയ ജേതാക്കളായ ബോലോഗ്ന, ലീഗ് റണ്ണേഴ്സ് അപ്പായ ഇന്റര്‍ മിലാന്, കോപ്പ ഇറ്റാലിയ റണ്ണേഴ്സ് അപ്പായ എ.സി മിലാന് എന്നീ നാല് പ്രമുഖ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക.
സൗദി കായിക മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, ടിക്കറ്റുകള്‍ അടുത്ത ആഴ്ചകളില്‍ വില്‍പ്പന ആരംഭിക്കും. ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ 18, 19 തീയതികളിലും ഫൈനല്‍ മത്സരം 22 നും നടക്കും.
സ്റ്റേഡിയങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും. 2018 ല്‍ ജിദ്ദയിലാണ് സൗദിയില്‍ ആദ്യമായി ഇറ്റാലിയന്‍ സൂപ്പര്‍ കപ്പിന് ആതിഥേയത്വം വഹിച്ചത്.
അന്ന് യുവന്റസ്, എ.സി മിലാനെ പരാജയപ്പെടുത്തി കിരീടം നേടി. പിന്നീട് 2019 ല്‍ ടൂര്‍ണമെന്റ് റിയാദിലേക്ക് മാറ്റി.
തുടര്‍ന്ന് ഇന്റര്‍ മിലാന് 2022 ലും 2024 ലും കിരീടം നേടി. ഈ വര്‍ഷം ജനുവരിയില്‍ നടന്ന കഴിഞ്ഞ എഡിഷന് കിരീടം എ സി മിലാനാണ് സ്വന്തമാക്കിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]