ട്രാക്ടർ സൗജന്യ പരിശീലനം:
കൊല്ലം∙ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (എസ്സിഎസ്പി) പദ്ധതിയുമായി ബന്ധപ്പെട്ട് കർഷകർ, യുവാക്കൾ–യുവതികൾ എന്നിവർക്കായി 5 ദിവസത്തെ ട്രാക്ടർ പ്രവർത്തനവും പരിപാലനവും എന്ന വിഷയത്തിൽ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനംസദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടത്തും. എസ്സി വിഭാഗത്തിൽപെട്ട
കർഷകർക്ക് റജിസ്റ്റർ ചെയ്യാം. 9567763599.
അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ ഉപഭോക്തൃ സന്നദ്ധ സംഘടനകൾക്ക് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.
പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൽ റജിസ്റ്റർ ചെയ്തതും ഉപഭോക്തൃ ബോധവൽക്കരണ, സംരക്ഷണ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നതുമായ സന്നദ്ധ സംഘടനകൾക്കാണ് അവസരം. അപേക്ഷ അനുബന്ധ രേഖകൾ സഹിതം 24 ന് വൈകിട്ട് അഞ്ചിനകം ജില്ലാ സപ്ലൈ ഓഫിസറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം.
മുൻ വർഷങ്ങളിൽ ധനസഹായം അനുവദിച്ച സംഘടനകളിൽ ധനവിനിയോഗ സാക്ഷ്യപത്രം ലഭ്യമാക്കാത്ത സംഘടനകൾ അപേക്ഷിക്കേണ്ടതില്ല. ഫോൺ: 0474-2794818. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]