തൊഴിൽമേള നാളെ:
അമ്പലപ്പുഴ ∙ തോട്ടപ്പള്ളി ഫെസ്റ്റ് -2025ന്റെ ഭാഗമായി കോളജ് വിദ്യാർഥികൾക്കായി അർധദിന തൊഴിലധിഷ്ഠിത പരിശീലന പരിപാടി നാളെ 10ന് പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളജിൽ നടക്കും. എച്ച്.സലാം എംഎൽഎ അധ്യക്ഷനാകും.
മിനി തൊഴിൽമേളയും നടക്കും. ഉദ്യോഗാർഥികൾ കോളജിൽ നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു.
കൂൺകൃഷി:സൗജന്യ പരിശീലനവും സഹായധനവും
ചെങ്ങന്നൂർ ∙ കൃഷിഭവൻ പരിധിയിൽ കൂൺകൃഷി ചെയ്യാൻ താൽപര്യമുള്ള കർഷകർക്ക് സൗജന്യമായി പരിശീലനവും സഹായധനവും നൽകുന്നു.
താൽപര്യമുള്ളവർ ചെങ്ങന്നൂർ കൃഷിഭവനുമായി ബന്ധപ്പെടണം. 9495827289, 9847544339.
അധ്യാപക ഒഴിവ്
ആലപ്പുഴ∙ കായംകുളം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒരു കംപ്യൂട്ടർ സയൻസ് അധ്യാപക ഒഴിവുണ്ട്.
അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10ന് അഭിമുഖത്തിനു പ്രിൻസിപ്പൽ ഓഫിസിൽ എത്തണം. 9447244241. തുറവൂർ ∙ ടിഡി ഹൈസ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ 6 മാസ കാലയളവിൽ എച്ച്എസ്ടി മാത്തമാറ്റിക്സ് ഒഴിവിലേക്കായി യോഗ്യതയുള്ളവർ (ബിഎസ്സി, മാത്സ് ബിഎഡ്, കെടിഇടി) നാളെ രാവിലെ 11ന് സ്കൂൾ ഓഫിസിൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചയ്ക്കായി എത്തണം.
പഥേർ പാഞ്ചാലി സിനിമ വാർഷികവും സത്യജിത് റേ അനുസ്മരണവും
മാവേലിക്കര ∙ കാർബൺ ബ്ലെയ്സ് ഫിലിം സൊസൈറ്റി, മുട്ടം നേതാജി സാമൂഹ്യ സാംസ്കാരിക പഠന കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ പഥേർ പാഞ്ചാലി ചിത്രത്തിന്റെ 70–ാം വാർഷികവും സത്യജിത് റേ അനുസ്മരണവും ഇന്നു വൈകിട്ട് 5നു മുട്ടം നേതാജി പഠന കേന്ദ്രത്തിൽ നടക്കും. സംവിധായകൻ അരുൺ രാജ് ഉദ്ഘാടനം ചെയ്യും.
ഫിലിം സൊസൈറ്റി പ്രസിഡന്റ് ജേക്കബ് ഉമ്മൻ അധ്യക്ഷനാകും. ഷാജി കളിയച്ഛൻ പ്രഭാഷണം നടത്തും.
തുടർന്നു പഥേർ പാഞ്ചാലി പ്രദർശിപ്പിക്കും.
പാട്ടത്തുക വിതരണം
ചെന്നിത്തല ∙ 8 ാം ബ്ലോക്ക് പാടശേഖരത്തിന്റെ പൊതുയോഗവും 2024–25 വർഷത്തെ പാട്ടത്തുക വിതരണവും നാളെ 4ന് പുത്തൻകോട്ടയ്ക്കകം എൽപി സ്കൂളിൽ നടക്കും. നിലവുടമകൾ കരമടച്ച രസീതമായെത്തി പാട്ടത്തുക കൈപറ്റണം.
ചെന്നിത്തല ∙ 6 ാം ബ്ലോക്ക് പാടശേഖരത്തിലെ പാട്ടത്തുക വിതരണം 23ന് 10ന് മുതൽ 27 വരെ ഇരമത്തൂർ കർഷക സംഘം ഓഫിസിൽ നടക്കും. നിലമുടമകൾ 2025-26 ലെ കരമടച്ച രസീതിന്റെ പകർപ്പു സഹിതം വന്ന് തുക കൈപ്പറ്റണം.
നേത്രചികിത്സാ ക്യാംപ്
മുഹമ്മ ∙ സേവാഭാരതി തണ്ണീർമുക്കം യൂണിറ്റിന്റെയും കൊച്ചി ചൈതന്യ കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നേത്രചികിത്സാ ക്യാംപ് ഇന്നു രാവിലെ 9നു തണ്ണീർമുക്കം എൻഎസ്എസ് ഹാളിൽ നടക്കും.
വിദഗ്ധരായ മെഡിക്കൽ ടീം രോഗികളെ പരിശോധിച്ച് മരുന്ന് വിതരണം ചെയ്യും. ആർഎസ്എസ് ചേർത്തല ഖണ്ഡ് സംഘചാലക് എം.ഡി.ശശികുമാർ ഉദ്ഘാടനം ചെയ്യും.
ഫോൺ: 9495496165, 9895277347.
സൂപ്പർ ക്ലോറിനേഷൻ നാളെ
അമ്പലപ്പുഴ ∙ പുറക്കാട് പഞ്ചായത്തിനു കീഴിലെ തോട്ടപ്പള്ളി നോർത്ത് പമ്പ് ഹൗസിൽ നാളെ സൂപ്പർ ക്ലോറിനേഷനും ടാങ്ക് ശുചീകരണവും നടക്കും. നാളെ പമ്പിങ് മുടങ്ങും.
നാളെയും 23നും ശുദ്ധജലം ഉപയോഗിക്കാൻ പാടില്ലെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ഗതാഗത നിയന്ത്രണം
ആലപ്പുഴ ∙ മട്ടാഞ്ചേരി പാലം മുതൽ വൈഎംസിഎ പാലം വരെ വാടക്കനാലിന്റെ വടക്കേ കരയിലെ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ നടത്തുന്നതിനായി ഇതുവഴിയുള്ള വാഹനഗതാഗതത്തിനു ഇന്ന് പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]