പുനലൂർ ∙ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തെരുവുനായ്ക്കളുടെ എണ്ണം പെരുകിയിട്ടും നിയന്ത്രിക്കുന്നതിന് നടപടിയില്ല. റെയിൽവേ ട്രാക്കിൽ ഭക്ഷണ അവശിഷ്ടങ്ങളും മറ്റും തള്ളുന്നത് യഥാസമയം നീക്കാത്തതു തെരുവ് നായകൾ ഇവിടെ എത്തുന്നതിന് കാരണമാകുന്നു. റെയിൽവേ സ്റ്റേഷൻ മന്ദിരത്തിന്റെ മുൻഭാഗത്തെ ഗ്രൗണ്ടിലും തെരുവുനായ കൂട്ടം ഉണ്ട് .
തെരുവുനായ്ക്കളെ നിർമാർജനം ചെയ്യുന്നതിന് നഗരസഭ തുടങ്ങിവച്ച പദ്ധതികൾ മൃഗസ്നേഹികളുടെ ഇടപെടലിലൂടെ മുടങ്ങിയിരുന്നു.
സ്ഥിരം ഷെൽറ്റർ ഹോം സ്ഥാപിക്കുന്നതിന് നഗരസഭ തീരുമാനമെടുത്തെങ്കിലും തുടർനടപടി ഉണ്ടായില്ല. കഴിഞ്ഞ രണ്ടു വർഷത്തിനിടെ പുനലൂരിൽ 150 പരം പേരെയാണ് പലതവണയായി തെരുവുനായ്ക്കൾ കടിച്ച് പരുക്കേൽപിച്ചത്.
റെയിൽവേ അടിപ്പാതയുടെ ഭാഗത്തും ചൗക്ക ഭാഗത്തും ചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ സമീപത്തും എംഎൽഎ റോഡിലും ടിബി ജംക്ഷനിലും വെട്ടിപ്പുഴ ഭാഗത്തും ഗവ.ഹൈസ്കൂളിന് മുൻഭാഗത്തും തൊളിക്കോട്ടും നെല്ലിപ്പള്ളിയിലും ശ്രീരാമ വർമപുരം മാർക്കറ്റിന്റെ പരിസരങ്ങളിലും തെരുവുനായ്ക്കളുടെ എണ്ണം പെരുകി വരികയാണ്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]