മുല്ലക്കാനം ∙ കെട്ടിടം നിർമിച്ച് രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാത്ത മുല്ലക്കാനം വനിതാ തൊഴിൽ കേന്ദ്രം നാശത്തിലേക്ക്. 2005ൽ ബ്ലോക്ക് പഞ്ചായത്താണ് ഇവിടെ വനിതകളുടെ തൊഴിൽ പരിശീലനത്തിനായി കെട്ടിടം നിർമിച്ചത്. അന്ന് തയ്യൽ പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇനിയും നടപടിയായില്ല.
ഇതിനിടെ ജീവിത സൗകര്യങ്ങൾ കുറഞ്ഞതിനാൽ പ്രദേശത്തുനിന്ന് ഒട്ടേറെ കുടുംബങ്ങൾ പലായനം ചെയ്തു.
വനം വകുപ്പിന്റെ തടസ്സത്തെ തുടർന്ന് വികസന പ്രവർത്തനങ്ങളൊന്നും നടക്കാത്തതാണ് ഇതിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഈ കെട്ടിടത്തിൽ ഉപയോഗപ്രദമായ എന്തെങ്കിലും പദ്ധതികൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]