ശാസ്താംകോട്ട ∙ മിക്ക കോടതി വ്യവഹാരങ്ങളിലും കാലം മുന്നോട്ട് പോകുമ്പോൾ കക്ഷികൾ തമ്മിൽ ഒത്തുതീർപ്പിന് സാധ്യത തെളിയുമെന്നും കുടുംബ പ്രശ്നങ്ങളിൽ നേരെ മറിച്ചാണെന്നും പിരിക്കുക എന്നതല്ല ഒരുമിപ്പിക്കാനാണു ആദ്യ പരിഗണനയെന്നും ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി സതീഷ് നൈനാൻ.
രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ കുടുംബക്കോടതി ശാസ്താംകോട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുൻപൊക്കെ കുടുംബങ്ങളിലെ പ്രശ്നങ്ങൾ മുതിർന്നവർ പരിഹരിച്ചിരുന്നെങ്കിൽ അണുകുടുംബ വ്യവസ്ഥയിൽ കോടതികളാണു ഉത്തരവാദിത്തം നിറവേറ്റുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ നീതി വേഗത്തിൽ ഉറപ്പാക്കാൻ ഡിജിറ്റൽ കോടതികൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കെ.എൻ.ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, ജില്ലാ പ്രിൻസിപ്പൽ ജഡ്ജി എൻ.വി.രാജു, കലക്ടർ എൻ.ദേവീദാസ്, കുടുംബക്കോടതി ജഡ്ജി ടി.സഞ്ജു, സിവിൽ ജഡ്ജിമാരായ എസ്.എസ്.കാവ്യ, രേഷ്മ രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ, പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ തുണ്ടിൽ നൗഷാദ്, അൻസാർ ഷാഫി, വാർഡംഗം ആർ.ഹരികുമാർ, തെങ്ങമം ശശി, ഡൊമിനിക് ബാസിൽ, ബാർ അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ, സെക്രട്ടറി ആര്യജ കലേശ്, സ്വാഗതസംഘം കൺവീനർ എസ്.സുധികുമാർ, ആർ.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]