മുട്ടം ∙ മീനച്ചിൽ ശുദ്ധജലവിതരണ പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുന്നതിന് റോഡിൽ കുഴിയെടുത്തതോടെ മുട്ടത്തുനിന്ന് നീലൂർ, ഈരാറ്റുപേട്ട റോഡുകളിൽ ഗതാഗതക്കുരുക്ക് പതിവായി.
ഓരോദിവസം കഴിയുന്തോറും ഇവിടെ ഗതാഗതക്കുരുക്ക് കൂടുകയാണ്. ഒരു മീറ്റർ വ്യാസമുള്ള പൈപ്പാണ് ഇവിടെ ശുദ്ധജല പദ്ധതിക്കായി സ്ഥാപിച്ചിരിക്കുന്നത്. പൈപ്പ് സ്ഥാപിക്കുന്നതിനായി ഒന്നരമീറ്ററിലേറെ വീതിയിലാണ് കുഴികളെടുക്കുന്നത്.
വീതി കുറവായ ഈ റൂട്ടിൽ വലിയ കുഴികൾ എടുക്കുന്നതിനാൽ മിക്ക സ്ഥലങ്ങളിലും ഒറ്റവരിയായി മാത്രമേ ഗതാഗതം നടക്കുകയുള്ളൂ. ഇതിനിടെ വലിയ വാഹനങ്ങൾ എത്തുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകും.
ഇതേ കരാറുകാരൻ ഇവിടെ റോഡിൽ കുഴിയെടുത്തത് പുനഃസ്ഥാപിക്കാൻ വൈകിയതിനെ തുടർന്ന് നാട്ടുകാർ ജോലി തടഞ്ഞിരുന്നു. തുടർന്നു പൊലീസ് സ്റ്റേഷനിൽ വച്ചുനടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ 15 ദിവസത്തിനകം കുത്തിപ്പൊളിച്ച റോഡ് പുനഃസ്ഥാപിക്കാമെന്ന് പറഞ്ഞെങ്കിലും ഇതിനും നടപടി എടുക്കുന്നില്ല.
ഇതുവഴി കടന്നുപോകുന്ന കെഎസ്ആർടിസി ബസുകൾ റോഡിൽ കുടുങ്ങുന്നത് പതിവായിരിക്കുകയാണ്.
വെള്ളിയാഴ്ച രാത്രി ഇവിടെ കെഎസ്ആർടിസി ബസ് കുടുങ്ങിയതിനെ തുടർന്ന് അരമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ട് വീണ്ടും കെഎസ്ആർടിസി ബസ് കുടുങ്ങി അരമണിക്കൂറിലേറെ ഗതാഗതം തടസ്സമാവുകയായിരുന്നു.
പതിവായി ഗതാഗതം തടസ്സപ്പെടുമ്പോൾ ബദൽ മാർഗം കണ്ടെത്താൻ അധികാരികൾ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]