കൊല്ലം∙ അയൽവാസിയായ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിക്കു 10 വർഷവും 9 മാസവും കഠിന തടവും 50,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പിഴ ഒടുക്കാതിരുന്നാൽ 6 മാസം കൂടി തടവ് അനുഭവിക്കണം.
രണ്ടാം പ്രതിയുടെ വിചാരണ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്.
കുണ്ടറ പേരയം പടപ്പക്കര കരിക്കുഴിയിൽ ഷീ നിവാസിൽ യേശുദാസനെ (62) ആണ് പ്രിൻസിപ്പൽ അസി.സെഷൻസ് ജഡ്ജി എം.എസ്. ഉണ്ണിക്കൃഷ്ണൻ ശിക്ഷിച്ചത്.
മുൻ വിരോധത്തെ തുടർന്നു യേശുദാസനും മകൻ ഷീനും ചേർന്നു അയൽവാസിയായ വാളാത്തി പൊയ്കയിൽ ഷൈലയെ (49) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. 2015 ഡിസംബർ 26നു രാവിലെ 8.30 നാണ് സംഭവം.
മുക്കട
മാർക്കറ്റിൽ മത്സ്യ വിൽപനയ്ക്ക് പോകുന്നതിനായി വീട്ടിൽ നിന്നിറങ്ങിയ ഷൈലയെ പ്രതികൾ അവരുടെ വീടിനു മുന്നിൽ തടഞ്ഞുനിർത്തുകയും ഷീൻ വെട്ടുകത്തി കൊണ്ട് തലയിൽ വെട്ടുകയുമായിരുന്നു. മകന്റെ കയ്യിൽ നിന്നു വെട്ടുകത്തി പിടിച്ചു വാങ്ങിയ യേശുദാസൻ ഷൈലയെയും വെട്ടി.
കുണ്ടറ എസ്ഐ എം.വി.അരുൺ ദേവ് റജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ കെ.സദൻ ആണ് അന്വേഷണം നടത്തിയത്.
ഇൻസ്പെക്ടർ സി.എസ്.സുരേഷ് കുമാർ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ വി.വിനോദ്, എ.നിയാസ് എന്നിവർ കോടതിയിൽ ഹാജരായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]