ബെംഗളൂരു ∙ എച്ച് 1ബി തൊഴിൽ വീസ ഫീ ഒരു ലക്ഷം ഡോളറായി ഉയർത്തിയ
നടപടി ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്സിഎൽ ടെക് തുടങ്ങിയ കമ്പനികൾക്കും
ജീവനക്കാരെ ആശ്രയിക്കുന്ന ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ പോലുള്ള യുഎസ് കമ്പനികൾക്കും കടുത്ത വെല്ലുവിളിയാകും.
യുഎസിലെ ഓഫിസുകളിൽ ജോലി ചെയ്യുന്ന ‘ഓൺസൈറ്റ്’ ജീവനക്കാരെയാണ് വീസ ഫീ വർധന ഏറെ പ്രതികൂലമായി ബാധിക്കുക. ഫീ 20 മടങ്ങായി വർധിപ്പിച്ചതോടെ ജൂനിയർ, മധ്യനിര ജീവനക്കാരെ യുഎസിലേക്ക് അയയ്ക്കുന്നത് അസാധ്യമാകും.
ഈ സാഹചര്യത്തിൽ, യുഎസിലെ കമ്പനികൾക്കു നേരിട്ടു സേവനത്തിനു പകരം വിദൂര സേവനം ലഭ്യമാക്കി നിയന്ത്രണത്തെ അതിജീവിക്കാനാകും ഇന്ത്യൻ കമ്പനികളുടെ ശ്രമം. ഇന്ത്യയിലെ ഓഫിസിലിരുന്ന് യുഎസ് ഉപഭോക്താവിനായി ജോലി ചെയ്യുന്ന ‘ഓഫ്ഷോർ’ ജോലി സംവിധാനം ശക്തമാക്കിയേക്കും.
എന്നാൽ, ഓഫ്ഷോർ നയങ്ങൾക്കും കാലക്രമേണ നിയന്ത്രണം ഏർപ്പെടുത്തുമോയെന്ന് ആശങ്കയുണ്ട്.
മറ്റൊരു വഴി, യുഎസ് പൗരരെയും ഗ്രീൻ കാർഡ് ഉടമകളെയും കൂടുതലായി ഓൺസൈറ്റ് ജോലിക്കു നിയോഗിച്ച് പ്രാദേശിക തലത്തിൽ റിക്രൂട്ടിങ് നടത്തുകയാണ്. കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ (നിയർഷോർ) ഓഫിസ് തുറക്കുന്നതും പരിഗണിച്ചേക്കാം.
കമ്പനികൾക്കിടയിലെ ട്രാൻസ്ഫർ സാധ്യമാക്കുന്ന എൽ–1 വീസ, വിദ്യാഭ്യാസത്തിനു ശേഷം പരമാവധി 3 വർഷം യുഎസിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന പഠനാനന്തര വീസയായ ‘സ്റ്റെം ഒപിടി വീസ’ എന്നിവയെയും കമ്പനികൾ ആശ്രയിച്ചേക്കും. വീസാ ഫീസ് ഉയർത്തിയതോടെ വിദ്യാർഥികൾക്ക് 3 വർഷത്തിനു ശേഷം എച്ച് 1ബി വീസ ലഭ്യമാക്കാൻ കമ്പനികൾ മടിക്കും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]