തിരുവനന്തപുരം: വെള്ളറടയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ നിർത്തിയിട്ടിരുന്ന ഫോർച്യൂണർ കാറിലിടിച്ച് കടയിലേക്ക് പാഞ്ഞുകയറി.
അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനം നാട്ടുകാർ പിന്തുടർന്ന് പിടികൂടി. വൈകുന്നേരം അഞ്ചുമണിയോടെ ചൂണ്ടിക്കലിന് സമീപമായിരുന്നു സംഭവം.
തടി ഗോഡൗൺ ഉടമയായ രാജേഷ് തൻ്റെ ഫോർച്യൂണർ വാഹനവുമായി പുറത്തേക്ക് ഇറങ്ങുമ്പോൾ, പനച്ചമൂട് ഭാഗത്തുനിന്നും അമിതവേഗതയിൽ വന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു. അപകടസാധ്യത കണ്ട് രാജേഷ് കാർ ഒതുക്കി നിർത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
ഫോർച്യൂണറിൽ ഇടിച്ച ഇന്നോവ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കടയിലെ സാധനസാമഗ്രികൾക്ക് കാര്യമായ നാശനഷ്ടം വരുത്തിയ ശേഷം വാഹനം നിർത്താതെ ഓടിച്ചുപോയി.
ഇതോടെ, പ്രദേശവാസികൾ മറ്റ് വാഹനങ്ങളിൽ പിന്തുടർന്ന് അഞ്ചുമരംകാല എന്ന സ്ഥലത്തുവെച്ച് കാർ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ ഇവരെ വെള്ളറട
പോലീസിന് കൈമാറി. സംഭവസമയം പ്രദേശത്ത് ആളൊഴിഞ്ഞിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
കടയിലെ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിച്ചു. കാറിനും കടയ്ക്കുമായി ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നുണ്ട്.
ഇന്നോവ കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നുവെന്നും ഇവർ അസ്വാഭാവികമായാണ് സംസാരിച്ചതെന്നും നാട്ടുകാർ ആരോപിച്ചു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]