ദില്ലി: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വിൽക്കുന്ന കുപ്പിവെള്ളമായ ‘റെയിൽ നീർ’ന്റെ വില കുറച്ച് റെയിൽവേ മന്ത്രാലയം. അടുത്തിടെ നിലവിൽവന്ന ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം യാത്രക്കാർക്ക് നേരിട്ട് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
സെപ്റ്റംബർ 22 മുതൽ പുതിയ വില നിലവിൽ വരും. ഇതനുസരിച്ച് ഒരു ലിറ്റർ റെയിൽ നീർ കുപ്പിവെള്ളത്തിന് 15 രൂപയിൽ നിന്ന് 14 രൂപയായും, അര ലിറ്റർ കുപ്പിവെള്ളത്തിന് 10 രൂപയിൽ നിന്ന് 9 രൂപയായും കുറയും.
റെയിൽവേ മന്ത്രാലയം ഔദ്യോഗികമായി പുറത്തിറക്കിയ സർക്കുലറിലൂടെയും എക്സ് (മുമ്പ് ട്വിറ്റർ) പോസ്റ്റിലൂടെയുമാണ് ഈ തീരുമാനം അറിയിച്ചത്. ഈ മാറ്റം റെയിൽവേ പരിസരങ്ങളിലും ട്രെയിനുകളിലും വിൽക്കുന്ന മറ്റ് ബ്രാൻഡുകളിലെ കുപ്പിവെള്ളത്തിനും ബാധകമാണ്.
ഈയടുത്ത് നടന്ന ജി.എസ്.ടി. പരിഷ്കരണത്തിന്റെ ഭാഗമായി 12% , 28% നിരക്കുകൾ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകളായി ലയിപ്പിച്ച് യുക്തിസഹമാക്കിയിരുന്നു.
സെപ്റ്റംബർ 3-ന് നടന്ന 56-ാമത് ജി.എസ്.ടി. കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.
പുതിയ നിരക്കിന്റെ പൂർണ്ണമായ ആനുകൂല്യങ്ങൾ ഉപഭോക്താക്കളിലേക്ക് കൈമാറണമെന്ന് സർക്കാർ വ്യവസായങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ആഭ്യന്തര ഉത്പന്നങ്ങളുടെ ആവശ്യം വർദ്ധിപ്പിക്കാനും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ അടിത്തറ ശക്തിപ്പെടുത്താനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]