വടകര ∙ വീട്ടിൽ സൂക്ഷിച്ച നാലു കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ. മേപ്പയിൽ കല്ലുനിര പറമ്പത്ത് പ്രദീപൻ, ഭാര്യാ സഹോദരൻ ഒഡീഷ സ്വദേശി അജിത് പാനി എന്നിവരെയാണ് എസ്ഐമാരായ എം.കെ.രഞ്ജിത്ത്, മനോജ് രാമത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പ്രദീപന്റെ വീട്ടിൽ സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയത്. ഓട്ടോ ഡ്രൈവറായിരുന്ന പ്രദീപൻ ഒഡീഷയിൽ നിന്നാണ് വിവാഹം കഴിച്ചത്.
ഇവിടെ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. പ്രദീപന്റെ പേരിൽ നേരത്തേ രണ്ടു ലഹരി കേസുണ്ട്. എഎസ്ഐമാരായ വി.വി.ഷാജി, എ.വി.ഗണേശൻ, ഷിജി കുമാർ, കെ.രാജേഷ്, സദാനന്ദൻ, കെ.ബിനീഷ് സിപിഒമാരായ പ്രവൽസ്ന, കെ.സജീവൻ, ഇ.അഖിലേഷ്, ശോഭിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]