റാന്നി ∙ ദൈവം നൽകിയ ഏറ്റവും മനോഹരമായ സമ്മാനമാണ് കുഞ്ഞുങ്ങളെന്ന് ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത. ദൈവികബോധമുള്ള തലമുറ വളർന്നുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
മനുഷ്യനെയും ദൈവത്തെയും ഒരുപോലെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യണം. കുടുംബവും സഭയും സമൂഹവും അനുഗ്രഹമാണെങ്കിൽ കുഞ്ഞുങ്ങളെ ദൈവരാജ്യമൂല്യങ്ങളിൽ വളർത്തി കൊണ്ടുവരണം.
ദൈവഭയമുള്ള കുട്ടികൾ തിന്മകളിൽ നിന്ന് അകന്നു നിൽക്കും. അനന്തമായ സാധ്യതകൾ കുഞ്ഞുങ്ങളിലുണ്ട്.
അത് വളർത്തുവാൻ അധ്യാപകരും മാതാപിതാക്കളും കൂടുതൽ ശ്രദ്ധിക്കണം.
മാർത്തോമ്മ സണ്ടേസ്കൂൾ സമാജം റാന്നി- നിലയ്ക്കൽ ഭദ്രാസനം ബാലകലോത്സവം ‘മഴവില്ല് 2025′ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭദ്രാസന സണ്ടേസ്കൂൾ വൈസ് പ്രസിഡന്റ് ഷാനു വി.
ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി തോമസ് കോശി പനച്ചമൂട്ടിൽ, ട്രഷറർ അനു ഫിലിപ്പ്, സണ്ടേസ്കൂൾ കേന്ദ്ര ജനറൽ സെക്രട്ടറി സജേഷ് മാത്യു, ട്രഷറർ മാത്യുസൺ പി.തോമസ്, ഭദ്രാസന സണ്ടേസ്കൂൾ സെക്രട്ടറി വർഗീസ് പൂവൻപാറ, ട്രഷറർ ബിനു കെ.സാം, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജോൺസൺ വർഗീസ്, കൺവീനർമാരായ ഫ്രെഡി ഉമ്മൻ, ജോസ് മാത്യു, സഭാ കൗൺസിൽ മുൻ അംഗം ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.
വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ അനീഷ് കുര്യൻ, ബിജോ ബെന്നി, ജീവൻ മാത്യു സാജൻ, ജോബിൻ എ.
ജോർജ്, ബാബു ചാരക്കുന്നേൽ, അലക്സി സഖറിയ എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]