ചാലക്കുടി ∙ ടൗൺ ഹാൾ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിലെ അഗ്നിസുരക്ഷാ സംവിധാനത്തിന്റെ പൈപ്പ് തുരുമ്പിച്ചു നശിച്ചിട്ടും പരിഹരിക്കുന്നില്ലെന്നു പരാതി. മാസങ്ങളായി ഇതാണു സ്ഥിതിയെങ്കിലും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല.
താലൂക്ക് ഓഫിസും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന നാലു നില കെട്ടിടത്തിലാണ് ഇതു കാരണം അപകടാവസ്ഥയുള്ളത്. ശുചിമുറി മാലിന്യം ചോരുന്നതിന്റെ പ്രശ്നം വർഷങ്ങൾ പഴക്കമുള്ളതാണെങ്കിലും പൂർണമായി പരിഹരിച്ചില്ലെന്നു ഷോപ്പിങ് കോംപ്ലക്സിലെ കടയുടമകൾ പറയുന്നു. ഷോപ്പിങ് കോംപ്ലക്സിലെ മുറികൾ വാടകയ്ക്ക് എടുത്ത വ്യാപാരികളും താലൂക്ക് ഓഫിസിലേക്കും കച്ചവട സ്ഥാപനങ്ങളിലേക്കും വരുന്നവരും അതിരൂക്ഷമായ ദുർഗന്ധം സഹിക്കണം. കോടികൾ മുടക്കി നഗരസഭ നിർമിച്ച ടൗൺ ഹാളും തൊട്ടടുത്തുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]