കാഞ്ഞങ്ങാട്∙ കുശാൽനഗർ റെയിൽവേ മേൽപാലത്തിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സർക്കാർ വിജ്ഞാപനം ഇറങ്ങി. ടിബി റോഡ് ശവപറമ്പ്– കൊട്രച്ചാൽ റോഡിലെ 273–ാം നമ്പർ ലെവൽ ക്രോസിലാണ് മേൽപാലം നിർമിക്കുന്നത്.
കിഫ്ബിയിൽ നിന്ന് അനുവദിച്ച 34.71 കോടി ഉപയോഗിച്ചാണ് സ്ഥലം ഏറ്റെടുക്കുന്നത്. സർക്കാർ ഭൂമി ഉൾപ്പെടെ 9 പേരിൽ നിന്നാണ് സ്ഥലം ഏറ്റെടുക്കേണ്ടത്.
ഹൊസ്ദുർഗ് വില്ലേജിലെ പി.ടി 178, 147, 271, 272, 267, 259, 242 എന്നീ സർവേ നമ്പറിൽ ഉൾപ്പെട്ട 148 സെന്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.
ഒരു കുടുംബത്തിന്റെ ഭൂമി ഏറ്റെടുത്ത് പുനരധിവസിപ്പിക്കാനും വിജ്ഞാപനത്തിൽ ഉത്തരവായിട്ടുണ്ട്.
എല്ലാവർക്കും മികച്ച വില നൽകിയാവും ഭൂമി ഏറ്റെടുക്കുക. 15 ദിവസത്തിനകം ഭൂമിയേറ്റടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കും.
അവസാനമായി റെയിൽവേയുടെ ജിഎഡി (ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ്) അംഗീകാരം ലഭിച്ചതോടെയാണ് മേൽപാല നിർമാണത്തിന്റെ എല്ലാ തടസ്സങ്ങളും നീങ്ങിയത്.
മേൽപാലത്തിന് 34.71 കോടി രൂപയുടെ അംഗീകാരം കിഫ്ബി നേരത്തെ നൽകിയിരുന്നു. റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനാണ് കരാർ നടപടികൾ പൂർത്തിയാക്കേണ്ടത്.
444 മീറ്ററാണ് നീളം. ഗതാഗതത്തിന് രണ്ടുവരി പാതയും നടപ്പാതയും ഉണ്ടാകും.
9 കെട്ടിടങ്ങളും ഏറ്റെടുക്കണം. ഇ.ചന്ദ്രശേഖരൻ എംഎൽഎ ഇടപെട്ട് ആണ് ആവശ്യമായ തുക കിഫ്ബിയിൽ നിന്നു അനുവദിച്ചത്.
2013ലാണ് മേൽപാലം വേണമെന്നാവശ്യം ശക്തമാകുന്നത്.
ഇതിനായി കെ.മുഹമ്മദ് കുഞ്ഞി ചെയർമാനായും കെ.പി.മോഹനൻ ജനറൽ കൺവീനറായും കർമസമിതിയും രൂപീകരിച്ചു. ഇതേ തുടർന്ന് സ്ഥലം എംഎൽഎ ഇ.ചന്ദ്രശേഖരൻ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരികയായിരുന്നു.
2014 കേന്ദ്ര സർക്കാർ പാലത്തിനായി 10 ലക്ഷം അനുവദിച്ചു. 2015ൽ കേന്ദ്ര സർക്കാർ പാലത്തിന്റെ നിർമാണത്തിനായി 39.44 കോടി അനുവദിച്ചു.
പിന്നീട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മേൽപാല നിർമാണത്തിനായി തുല്യ വിഹിതം വഹിക്കണമെന്ന വ്യവസ്ഥ വന്നതോടെ പദ്ധതിയുടെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു.
തുടർന്നു മന്ത്രി ഇ.ചന്ദ്രശേഖരൻ, പി.കരുണാകരൻ എംപി മുഖേന സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്തി പ്രവൃത്തി ആർബിടിസിയെ ഏൽപിക്കുകയായിരുന്നു. മേൽപാലം യാഥാർഥ്യമാകുന്നതോടെ കാഞ്ഞങ്ങാട് നഗരസഭയിലെ തീരദേശ മേഖലയായ കുശാൽനഗർ, കല്ലൂരാവി, ഹൊസ്ദുർഗ് കടപ്പുറം, പുഞ്ചാവി കടപ്പുറം, ഒഴിഞ്ഞ വളപ്പ് തുടങ്ങി 19 വാർഡുകളിലെ ജനങ്ങളുടെ യാത്രക്കുരുക്കിനു പരിഹാരമാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]