കണ്ണൂർ ∙ മന്ത്രിമാരെ ബഹുമാനപ്പെട്ട എന്നു ചേർത്തു വിശേഷിപ്പിക്കണമെന്ന സർക്കാർ നിർദേശത്തെ പരിഹസിച്ച് കഥാകൃത്ത് ടി.പത്മനാഭൻ.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ ലഹരിക്കെതിരായ സമൂഹ നടത്തത്തിന്റെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഏതു മന്ത്രിയെയും ബഹുമാനപ്പെട്ട എന്നു വിശേഷിപ്പിച്ചേ പറ്റൂവെന്നു നിയമം പാസാക്കിയിട്ടുണ്ട്.
ഇല്ലെങ്കിൽ നമ്മൾ ജയിലിൽ പോകേണ്ടിവരും. 97ന്റെ പടിവാതിൽക്കലാണ് ഞാൻ നിൽക്കുന്നത്.
ജയിലിലേക്കു പോകും മുൻപേ പൊലീസുകാർ ശരിപ്പെടുത്തും. ഒറ്റയടിക്കുതന്നെ മരിച്ചുപോകും.
സത്യത്തിൽ ബഹുമാനമൊന്നുമില്ല. പക്ഷേ, നിയമം അനുശാസിക്കുന്നതുകൊണ്ട് ‘ബഹുമാനപ്പെട്ട’ എന്നു വിളിക്കുന്നു.
അതിനാൽ ബഹുമാനപ്പെട്ട
എക്സൈസ് മന്ത്രിയോട് അത്യന്തം വിനീതമായി ആവുന്നിടത്തോളം നടുവണങ്ങി അപേക്ഷിക്കുന്നു, ദയവായി എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കുന്നതിൽ നിന്നു പിന്മാറണം.’ പാലക്കാട്ട് ബ്രൂവറി സ്ഥാപിക്കാൻ പോകുന്ന ഒയാസിസ് കമ്പനിയെ പല സംസ്ഥാനങ്ങളും കരിമ്പട്ടികയിൽപെടുത്തിയതാണ്. കമ്പനി വന്നാൽ ‘മറ്റേ കുടിക്കുള്ളവർക്ക്’ വെള്ളം കിട്ടും.
എന്നാൽ അല്ലാത്തവർക്കു വെള്ളം കിട്ടാത്ത സാഹചര്യമുണ്ടാകും. ഇതിനെതിരെയാണു എലപ്പുള്ളിയിലെ ജനങ്ങൾ സമരം ചെയ്തെന്നു ടി.പത്മനാഭൻ പറഞ്ഞു.
രമേശ് ചെന്നിത്തലയ്ക്കൊപ്പം ലഹരിക്കെതിരെ സമൂഹനടത്തം
കണ്ണൂർ ∙ ലഹരി വിപത്തിനെതിരെ രമേശ് ചെന്നിത്തലയ്ക്കൊപ്പം നടന്ന് കണ്ണൂർ.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രൗഡ് കേരളയാണ് സമൂഹനടത്തം സംഘടിപ്പിച്ചത്. പ്രഭാത് ജംക്ഷൻ മുതൽ കാൽടെക്സ് വരെ നടത്തിയ വാക്കത്തണിൽ കലാസാംസ്കാരിക പ്രവർത്തകർ, പൊതുപ്രവർത്തകർ, മത–സാമുദായിക നേതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ അണിനിരന്നു. ഒരു തലമുറയുടെ സർഗശേഷിയാണ് ലഹരിയിൽ ഇല്ലാതാകുന്നതെന്നും അതിനെതിരെ സമൂഹം ഉണരണമെന്നും സമൂഹനടത്തം ഫ്ലാഗ് ഓഫ് ചെയ്ത കണ്ണൂർ രൂപത ബിഷപ് ഡോ.അലക്സ് വടക്കുംതല പറഞ്ഞു.
ലഹരിക്കെതിരെ ജനതയുടെ ഉയിർത്തെഴുന്നേൽപാണ് ഇതെന്നും ലഹരിയുടെ അവസാന വേരും പിഴുതുമാറ്റും വരെ സമരം അവസാനിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജാഥാംഗങ്ങൾക്ക് അദ്ദേഹം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്ന ഒൻപതാമത് വാക്കത്തണാണ് കണ്ണൂരിൽ നടന്നത്. സമാപനസമ്മേളനം കഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അധ്യക്ഷനായി.
സ്വാമി അമൃത കൃപാനന്ദപുരി, കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ.ഡെന്നിസ് കുറുപ്പശേരി, നൗഷാദ് സഖാഫി മടക്കര, എസ്.ആർ.ഡി.പ്രസാദ്, മാർട്ടിൻ ജോർജ്, അബ്ദുൽ കരീം ചേലേരി, സജീവ് ജോസഫ് എംഎൽഎ, മേയർ മുസ്ലിഹ് മഠത്തിൽ, പി.വി.മനേഷ്, ഡോ. ബഷീർ, ഹമീദ് ചൊവ്വ, ടി.കെ.രമേഷ് കുമാർ, സി.സി.ഷക്കീർ, ടി.പി.റസീന, കെ.വി.ധനേഷ്, സോണി സെബാസ്റ്റ്യൻ, പി.എം.നിയാസ്, വി.എ.
നാരായണൻ, പി.ടി.മാത്യു, ചന്ദ്രൻ തില്ലങ്കേരി, ആർ.വത്സലൻ, എം.കെ. മോഹനൻ, സജ്ജീവ് മാറോളി, കെ.ജയന്ത്, കെ.പ്രമോദ്, റിജിൽ മാക്കുറ്റി, ടി.വി.അരുണാചലം, പ്രിയംവദ, രജനി രമാനന്ദ്, വി.പി.അബ്ദുൽ റഷീദ്, ഇല്ലിക്കൽ അഗസ്തി, വിജിൽ മോഹനൻ, പി.ഇന്ദിര, അഷ്റഫ് പുറവൂര്, സുധീഷ് കടന്നപ്പള്ളി, ശ്രീജ മഠത്തിൽ, എം.പി.മുഹമ്മദലി, അമൃത രാമകൃഷ്ണൻ, ടി.ജയകൃഷ്ണൻ, മുഹമ്മദ് ബ്ലാത്തൂർ, ഡോ.
കെ.വി.ഫിലോമിന, എം.പി.വേലായുധൻ, പി.മുഹമ്മദ് ഷമ്മാസ്, എം.സി.അതുൽ, ഡോ.ജോസ് ജോർജ് എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]