നരിക്കുനി ∙ നരിക്കുനി – നന്മണ്ട റോഡ് അങ്ങാടിയുടെ സമീപം മുതൽ ഹൈസ്കൂൾതാഴം വരെ കയ്യേറി വാഹന അറ്റകുറ്റപ്പണി നടത്തുന്നതിനെതിരെ ഒരു നടപടിയും ഉണ്ടാകാത്തതിൽ ജനരോഷം ശക്തം.റോഡും നടപ്പാതയും കയ്യേറി വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ വഴിയാത്രക്കാർ ജീവൻ പണയം വച്ച് റോഡിൽ ഇറങ്ങി നടക്കേണ്ട
അവസ്ഥയാണ്.
റോഡ് കയ്യേറ്റത്തിനെതിരെ ഒട്ടേറെ പരാതികൾ നൽകിയെങ്കിലും നടപടിയില്ല. നവീകരിച്ച റോഡിൽ നല്ല വേഗത്തിൽ എത്തുന്ന വാഹനങ്ങൾ തടസ്സങ്ങൾ ഒഴിവാക്കാൻ പെട്ടെന്ന് ബ്രേക്കിടുന്നതും വെട്ടിക്കുന്നതും കൂടുതൽ അപകട
ഭീഷണി ഉയർത്തുന്നു. റോഡ് കയ്യേറ്റം കാരണം വിദ്യാർഥികൾ അനുഭവിക്കുന്ന പ്രയാസം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് എസ്എംസി കമ്മിറ്റി ചെയർമാൻ കെ.മനോജ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]