ധർമടം ∙ തലശ്ശേരി– മാഹി ബൈപാസിൽ ധർമടം മൊയ്തുപാലത്തിന് സമീപം പുഴയിൽ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന് ആവശ്യമുയരുന്നു. മറ്റു സ്ഥലങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ഇവിടെ പുഴയിൽ ഇറങ്ങി കുളിക്കുകയും വസ്ത്രങ്ങൾ കഴുകുകയും ചെയ്യുന്നത് പതിവാണ്.
ഉൾനാടൻ ജലഗതാഗതത്തിന്റെ ഭാഗമായി ബോട്ട് സവാരിക്കായി പുഴ ആഴം കൂട്ടിയ സാഹചര്യത്തിൽ ഇവിടെ പുഴയിൽ ഇറങ്ങുന്നത് സുരക്ഷിതമല്ല.
കഴിഞ്ഞ ദിവസം ആന്ധ്രയിലെ തിരുപ്പതിയിൽ നിന്നെത്തിയ കുട്ടികളുൾപ്പെടെയുള്ള അയ്യപ്പ ഭക്തർ ഇവിടെ വാഹനം പാർക്ക് ചെയ്ത് ആഴമുള്ള പുഴയിൽ കുളിക്കാനിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസിയും മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ പി.ടി.
സനൽകുമാർ 20 അംഗ സംഘത്തിന് വീടുകളിൽ കുളിക്കാനുള്ള സൗകര്യം ഒരുക്കി കൊടുക്കുകയായിരുന്നു. പുറത്തു നിന്നെത്തുന്നവർ പുഴയുടെ ഗതി അറിയാതെ പുഴയിലേക്ക് ഇറങ്ങുന്നത് പതിവാണെന്ന് പരിസരവാസികൾ പറഞ്ഞു.
ഈ സാഹചര്യത്തിൽ പ്രദേശത്ത് അപകട
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ശബരിമല സീസൺ ആരംഭിക്കുന്നതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരുൾപ്പെടെയുള്ള അയ്യപ്പ ഭക്തർ പാലത്തിന് താഴെ പുഴക്കരയിൽ വിശ്രമിക്കാനും ഭക്ഷണം പാകം ചെയ്യാനും തങ്ങും. പുഴയിൽ കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും ഇറങ്ങുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]