കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ അന്തിമ പുനരധിവാസ പട്ടികയിൽ അപാകതയുണ്ടെന്ന് ആരോപിച്ചു ദുരന്തബാധിതർ നടത്തിയ കലക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പത്തരയോടെ ആരംഭിച്ച പ്രതിഷേധം ഉച്ച കഴിഞ്ഞ് 2 വരെ നീണ്ടു.
സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കലക്ടറേറ്റിലെ പ്രധാന കവാടത്തിനു മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
പുനരധിവാസ പട്ടികയിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടെന്നും അർഹരായവർ പട്ടികയ്ക്ക് പുറത്താണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. അർഹരായ 173 പേരെ കൂടി പുനരധിവാസപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും അനർഹരായവരെ ഉൾപ്പെടുത്തുന്നതിന് സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പ്രതിഷേധം നീണ്ടതോടെ 11.45 ഓടെ എഡിഎം കെ.ദേവകി, ഡപ്യൂട്ടി തഹസിൽദാർ അശോകൻ എന്നിവർ നേതാക്കളുമായി ചർച്ച നടത്തി.
അനർഹരായവർ പട്ടികയിൽ ഉൾപ്പെട്ടതു പുനഃപരിശോധിക്കുമെന്നും കെട്ടിട ഉടമകളുടെ യോഗം ഉടൻ വിളിച്ചു ചേർക്കുമെന്നും ചർച്ചയിൽ ഉറപ്പു ലഭിച്ചതോടെയാണു പ്രതിഷേധം അവസാനിപ്പിച്ചത്.
ദുരന്തത്തിൽ കെട്ടിടങ്ങൾ നഷ്ടമായ ഉടമകൾക്ക് നഷ്ടപരിഹാരം ഉടൻ നൽകുക, ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ആക്ഷൻ കമ്മിറ്റി ചെയർമാൻ നസീർ ആലയ്ക്കൽ ഉദ്ഘാടനം ചെയ്തു.
കൺവീനർ ഷാജിമോൻ ചൂരൽമല അധ്യക്ഷത വഹിച്ചു. വർക്കിങ് ചെയർമാൻ ഉസ്മാൻ ബാപ്പു, മൻസൂർ പൂച്ചാങ്ങൽ, സി.ടി.യൂനുസ്, അജയ് ശേഖർ തുടങ്ങിയവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]