ദില്ലി: രാജ്യതലസ്ഥാനത്തിന്റെ ആകാശത്ത് വര്‍ണ വിസ്മയവും അത്ഭുതവുമായി കഴിഞ്ഞ രാത്രി ദൃശ്യമായ ജ്വാല സ്റ്റാര്‍ലിങ്ക് കൃത്രിമ ഉപഗ്രഹത്തിന്റെ റീ-എന്ട്രിയുടേത്. ഇന്നലെ രാത്രി ദില്ലി എന്‍സിആര്‍ മേഖലയാകെ ദൃശ്യമായ ഈ കാഴ്ച ഉല്‍ക്കാ ജ്വലനത്തിന്റെതാണ് എന്നായിരുന്നു ദേശീയ മാധ്യമങ്ങളുടെ ആദ്യ റിപ്പോര്‍ട്ട്.
ഏറെ പ്രകാശമാനമായ ‘ബോളിഡ്’ ഉല്‍ക്കയാണ് ഇതെന്നും കിംവദന്തികളുണ്ടായിരുന്നു. എന്നാല്‍, സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹം ഭൗമാന്തരീക്ഷത്തിലേക്കുള്ള റീ-എന്‍ട്രിക്കിടെ കത്തിച്ചാമ്പലാവുന്നതാണ് ദൃശ്യങ്ങളിലെന്ന് ബഹിരാകാശ നിരീക്ഷണ രംഗത്തെ സ്വകാര്യ ഏജന്‍സിയായ ഇന്ത്യാ മെറ്റ് സ്കൈ വെതര്‍ എക്സില്‍ അറിയിച്ചു.
എന്തായാലും, ഈ അവിസ്മരണീയ ആകാശക്കാഴ്ചയുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്. വൈറലായി ദൃശ്യങ്ങള്‍ ദില്ലിക്ക് പുറത്ത് നോയിഡ, ഗാസിയാബാദ്, ഗുഡ്ഗാവ്, അലിഗഡ് തുടങ്ങിയ അയൽ നഗരങ്ങളിലും ഈ ആകാശ ജ്വാല ദൃശ്യമായി.
സംഭവത്തിന്റെ ഏറെ വീഡിയോകള്‍ ഉടനടി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഭൗമാന്തരീക്ഷത്തിലൂടെ ഒരു തീജ്വാല കടന്നുപോകുന്നതായിരുന്നു വൈറല്‍ വീഡിയോകളില്‍.
സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് ഗ്രഹാന്തര റോക്കറ്റ് അവശിഷ്ടങ്ങള്‍ മുമ്പ് ഒന്നിലേറെ തവണ പൊട്ടിത്തെറിച്ചപ്പോള്‍ കണ്ടിട്ടുള്ള അതേ രീതിയിലായിരുന്നു ഈ ആകാശ ജ്വാലയുടെ സഞ്ചാരം, ഉല്‍ക്കാ ജ്വാലയായി തോന്നിച്ചില്ല. അതിനാല്‍ തന്നെ റോക്കറ്റ് ഭാഗങ്ങളോ ഉപഗ്രഹ ഭാഗങ്ങളോ പോലെയുള്ള എന്തെങ്കിലും മനുഷ്യ നിര്‍മ്മിത ബഹിരാകാശ അവശിഷ്ടങ്ങള്‍ കത്തിയമരുന്നതായിരിക്കും ഇതെന്ന സംശയം ബലപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ്, ഇത് സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് ശൃംഖലയിലെ സാറ്റ്ലൈറ്റുകളിലൊന്ന് ഭൗമാന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിച്ചപ്പോള്‍ സംഭവിച്ച പൊട്ടിത്തെറിയുടെ ദൃശ്യങ്ങളാണിത് എന്ന് മെറ്റ് സ്കൈ വെതര്‍ സ്ഥിരീകരിച്ചത്. രാജ്യത്ത് എവിടെയെങ്കിലും കഴിഞ്ഞ രാത്രി ഉല്‍ക്കാ ജ്വാല ദൃശ്യമായതായോ ഉല്‍ക്കാ പതനം സംഭവിച്ചതായോ ഔദ്യോഗിക കാലാവസ്ഥാ ഏജന്‍സികളൊന്നും വ്യക്തമാക്കിയിട്ടില്ല. മെറ്റ് സ്കൈ വെതര്‍ ട്വീറ്റ് This was an starlink satellite which broke up in the atmosphere upon re-entry last night.
It was Visible over Delhi and NCR region! https://t.co/ikpLpAKtVd — IndiaMetSky Weather (@indiametsky) September 20, 2025 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]