ആലപ്പുഴ ∙ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് തിളക്കവുമായി പ്രവാസി മലയാളി. ആലപ്പുഴ ചേർത്തല ചരങ്കത്ത് വീട്ടിൽ നീനു സാംസൺ ആണ് ആർട്ട് ആൻഡ് ക്രാഫ്റ്റിൽ റെക്കോർഡ് സ്വന്തമാക്കിയത്.
ഏറ്റവും നീളം കൂടിയ പൂക്കളുടെ നിര (പേപ്പർ ഫ്ലവർ ഡിസൈൻ) എന്ന കാറ്റഗറിയിലാണ് റെക്കോർഡ്. 4 മണിക്കൂർ 39 മിനിറ്റിനുള്ളിൽ 1101 പേപ്പർ പൂക്കൾ നിർമിച്ച് 574 അടി നീളമുള്ള പൂനിരയാണ് നീനു ഒരുക്കിയത്.
10 വർഷത്തിൽ ഏറെയായി ആർട്സ് ആൻഡ് ക്രാഫ്റ്റ് മേഖലയിൽ സജീവമാണ്.
സൗദിയിലെ അൽ ജുബൈലിൽ കുടുംബത്തോടൊപ്പമാണ് നീനുവിന്റെ താമസം. ചെറുപ്പം മുതൽ ആർട്ട് ആൻഡ് ക്രാഫ്റ്റ് നിർമാണത്തിൽ താൽപര്യമുള്ള നീനു ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പി, മുട്ടത്തോട് എന്നിവയിലാണ് കലയുടെ ആദ്യ പരീക്ഷണങ്ങൾ നടത്തിയിരുന്നത്.
കടലാസ് പൂക്കളുടെ നിർമാണമാണ് നീനുവിന് കൂടുതൽ ഇഷ്ടം.
കൊമേഴ്സ്, ബിസിനസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ള നീനു വിവാഹശേഷമാണു വിദേശത്തേക്കു പോകുന്നത്. അതിനുശേഷം ഒരു ഹോബിയായി കടലാസ് പൂക്കളുടെ നിർമാണം ആരംഭിച്ചു.
പിന്നീടാണു ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിന് റജിസ്റ്റർ ചെയ്താലോ എന്ന് ആലോചിച്ചത്.
റജിസ്റ്റർ ചെയ്യുകയും കഴിഞ്ഞ മേയിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് നിർദേശങ്ങൾ അനുസരിച്ച് കടലാസ് പൂക്കളുടെ നീണ്ട നിരയുണ്ടാക്കി സാക്ഷികളുടെ സാന്നിധ്യത്തിൽ പകർത്തിയ വിഡിയോ അയച്ചുകൊടുക്കുകയും ചെയ്തു. സെപ്റ്റംബർ 15നാണ് റെക്കോർഡ് ലഭിച്ചെന്ന ഔദ്യോഗിക സന്ദേശം നീനുവിനെ തേടിയെത്തുന്നത്.
16 വർഷമായി നിർമാണ കലയിൽ സജീവമാണ് നീനു. സാംസൻ ജേക്കബ് ആണ് ഭർത്താവ്. ആറോൺ, ആഞ്ചലീന എന്നിവരാണ് മക്കൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]