ഗതാഗതം നിരോധിച്ചു; കല്ലറ ∙ കളമ്പുകാട്- കോട്ടയം റോഡിൽ ഇന്റർലോക്ക് ഇടുന്ന പണികൾ നടക്കുന്നതിനാൽ ഇന്നു മുതൽ 23 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്തുവകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. വൈക്കം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പുത്തൻപള്ളിയിൽ എത്തി തച്ചേരിമുട്ട്-തറേത്താഴം-നീരൊഴുക്കിക്കവല വഴി പോകണം.
കോട്ടയം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ഇതുവഴി തിരിച്ചും പോകണം.
ഐടിഐ സീറ്റൊഴിവ്
കോട്ടയം ∙ ഏറ്റുമാനൂർ ഗവ. ഐടിഐയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 30 വരെ നേരിട്ടെത്തി അപേക്ഷ നൽകാം.
ഫോൺ: 94968 00788, 94466 07989
ഓംബുഡ്സ്മാന്റെ കാര്യാലയം മാറ്റി
കോട്ടയം ∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, പ്രധാൻമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതി എന്നിവയുടെ ജില്ലാ ഓംബുഡ്സ്മാന്റെ കാര്യാലയം സിവിൽ സ്റ്റേഷനിൽ രണ്ടാംനിലയിലെ 329-ാം നമ്പർ മുറിയിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു.
ധനസഹായം: തീയതി നീട്ടി
കോട്ടയം ∙ റബർ മരങ്ങളിൽ റെയിൻഗാർഡ് ചെയ്യുകയോ മരുന്നുതളി നടത്തുകയോ ചെയ്തതിനുള്ള ധനസഹായത്തിന് റബറുൽപാദക സംഘങ്ങൾ (ആർപിഎസ്) ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള റബർ ബോർഡ് റീജനൽ ഓഫിസുകളുമായോ ഫീൽഡ് സ്റ്റേഷനുകളുമായോ ബന്ധപ്പെടണം.
വനിതാ കമ്മിഷൻ സിറ്റിങ്
കോട്ടയം ∙ വനിതാ കമ്മിഷൻ 22നു രാവിലെ 10 മുതൽ ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ സിറ്റിങ് നടത്തും.
സ്പോട് അഡ്മിഷൻ
കോട്ടയം∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസിൽ എംഎ ഗാന്ധിയൻ തോട്ട്, എംഎ ഡവലപ്മെൻറ് സ്റ്റഡീസ് എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ 22നു സ്പോട് അഡ്മിഷൻ നടക്കും.
90480 01985.
സൗര സമൃദ്ധി ബോധവൽക്കരണം; വെബിനാർ 28ന്
കോട്ടയം ∙ കേരളത്തെ സമ്പൂർണ സൗരോർജ സംസ്ഥാനമാക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച സൗര സമൃദ്ധി ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായുള്ള വെബിനാർ 28ന് 11ന് നടക്കും. സൗരോർജ മേഖലയിലെ പ്രമുഖ ഗ്രൂപ്പായ സവിത്ര് സോളർ സൊല്യൂഷൻസ് ലിമിറ്റഡും മലയാള മനോരമയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈദ്യുതി ബില്ല് കുറഞ്ഞ ഭവനങ്ങൾക്കും പുരപ്പുറ സോളർ പദ്ധതിയുടെ ഗുണം ലഭ്യമാകുന്ന പദ്ധതിയാണ് സവിത്ര സോളർ സൊല്യൂഷൻസ് ആവിഷ്കരിച്ചിരിക്കുന്നത്.
സോളർ സ്ഥാപിക്കേണ്ടതിന്റെ ആവശ്യം വെബിനാറിൽ വിശദീകരിക്കും. ചെറിയ വൈദ്യുതി ബില്ല് വരുന്ന ഭവനങ്ങൾക്കും ഗുണം ചെയ്യുന്ന പദ്ധതിയെക്കുറിച്ചും വിശദമാക്കും.
ആകെ ചെലവാകുന്ന 1.37 ലക്ഷം രൂപയിൽ ഒരു രൂപയും മുതൽമുടക്കില്ലാതെയാണ് പദ്ധതി സ്വന്തമാക്കാൻ കഴിയുക. കേന്ദ്രസർക്കാരിന്റെ സബ്സിഡി ആനുകൂല്യവും ലഭിക്കും.
ഒപ്പം ഒരു ഇൻഡക്ഷൻ സ്റ്റൗവും സൗജന്യമായി ലഭിക്കും. താൽപര്യമുള്ളവർക്ക് ക്യുആർ കോഡ് വഴി സൗജന്യമായി റജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.
വിവരങ്ങൾക്ക്: 98955 06361
അധ്യാപക ഒഴിവ്
കോട്ടയം ∙ ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8289831623.
വൈദ്യുതി മുടക്കം
തൃക്കൊടിത്താനം ∙ ബിടികെ സ്കൂൾ, വെട്ടിയാട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ കാലായിപ്പടി, പ്ലാമ്മൂട്, മാത്തൻകുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും യൂദാപുരം ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]