തുറവൂർ∙ കുത്തിയതോട് പൊലീസ് സ്റ്റേഷൻ ഇനി ഐഎസ്ഐ അംഗീകാരത്തിന്റെ നിറവിൽ. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് സർട്ടിഫിക്കേഷൻ അംഗീകാരം ലഭിച്ച ഇന്ത്യയിലെ 2ാമത്തെ സ്റ്റേഷനാണു കുത്തിയതോട് പൊലീസ് സ്റ്റേഷൻ. ഈ അംഗീകാരം ആദ്യം അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ കരസ്ഥമാക്കിയിരുന്നു. മികച്ച സേവനവും സൗകര്യവും ഒരുക്കി 6 മാസത്തെ നീണ്ട പരിശ്രമമാണു നേട്ടത്തിനു പിന്നിൽ.
ക്രമസമാധാന പരിപാലനം, കുറ്റാന്വേഷണം, പരാതി തീർപ്പാക്കുന്നതിലെ വേഗം, രേഖകളുടെ പരിപാലനം ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ശുചിത്വ-ഹരിതചട്ട
പരിപാലനം, ദൈനംദിന പ്രവർത്തനത്തിൽ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തൽ തുടങ്ങിയ ഘടകങ്ങളിൽ ബിഐഎസ് നിഷ്കർഷിക്കുന്നു.
കുത്തിയതോട് എസ്ച്ച്ഒ എം.അജയ് മോഹനും സ്റ്റേഷനിലെ സേനാംഗങ്ങൾ കൈകോർത്താണു സ്റ്റേഷൻ പ്രവർത്തനം ഉന്നത നിലവാരത്തിലാക്കിയത്. ഇന്നു രാവിലെ 11നു കുത്തിയതോട് സ്റ്റേഷൻ അങ്കണത്തിൽ മന്ത്രി പി.പ്രസാദ് അംഗീകാരം സമ്മേളനം ഉദ്ഘാടനം ചെയ്യും.
ദലീമജോജോ എംഎൽഎ അധ്യക്ഷയാകും. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് സർട്ടിഫിക്കറ്റ് ബിഐഎസ് പ്രതിനിധി കൈമാറും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]