ആലപ്പുഴ∙ ആറാട്ടുവഴി, കളപ്പുര ജനകീയ പാലങ്ങളുടെ അപ്രോച്ച് റോഡുകളുടെ നിർമാണം പാളുന്നു. ഇന്നലെ മുതൽ നിർമാണ ജോലികൾ നിർത്തിവച്ചു.
ഇതുവഴിയുള്ള വാഹനഗതാഗതം രാപകൽ നിരോധിക്കാത്തതു റോഡ് നിർമാണത്തിനു ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെന്നാണു പറയുന്നത്.
എഎസ് കനാലിന്റെ കിഴക്കേക്കരയിൽ കൊമ്മാടി പാലം മുതൽ മട്ടാഞ്ചേരി പാലം വരെ കഴിഞ്ഞ 11 മുതൽ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചിരുന്നു. രാത്രി 8 മുതൽ രാവിലെ 6 വരെ ആയിരുന്നു നിരോധനം.
തുടർന്നായിരുന്നു അപ്രോച്ച് റോഡുകളുടെ നിർമാണ ജോലികൾ നടത്തിയത്.
എന്നാൽ രാത്രിയിലെ നിർമാണങ്ങൾ പകൽ വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ തകർന്നു പോകുന്നതായി റോഡ് നിർമാണക്കമ്പനിയുടെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചു. കുഴികൾ രൂപപ്പെടുകയും മഴ പെയ്തപ്പോൾ കുഴികളിൽ വെള്ളം കെട്ടിനിൽക്കുകയുമായി.
ഈ സാഹചര്യത്തിൽ ഇതുവഴിയുള്ള വാഹനഗതാഗതം രാപകൽ നിരോധിച്ച് അപ്രോച്ച് റോഡ് നിർമിക്കാനുള്ള സാഹചര്യം നൽകണമെന്നാണ് ഉദ്യോഗസ്ഥരുടെ നിർദേശം.
മഴയില്ലെങ്കിൽ ഒരാഴ്ച സമയം കിട്ടിയാൽ രണ്ട് പാലങ്ങളുടെയും അപ്രോച്ച് റോഡുകളുടെ നിർമാണ ജോലികൾ പൂർത്തിയാക്കാം. ഈ നിർദേശം ചൂണ്ടിക്കാണിച്ച് പൊലീസിനു ഇന്നു കത്ത് നൽകുമെന്നും കമ്പനി ഉദ്യോഗസ്ഥർ പറഞ്ഞു.
പരമാവധി ഒരു വർഷം കൊണ്ട് നിർമാണം പൂർത്തിയാകുമെന്നു പ്രഖ്യാപിച്ചാണു 2024 മാർച്ചിൽ പാലങ്ങളുടെയും, കനാൽ തീരത്തെ റോഡുകളുടെയും നിർമാണം തുടങ്ങിയത്. ഇപ്പോൾ 18 മാസം പിന്നിട്ടപ്പോൾ കനാലിന്റെ കിഴക്കേ കരയിലെ റോഡിന്റെ നിർമാണവും, പാലങ്ങളുടെ ഘടനയും മാത്രമാണ് പൂർത്തിയായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]