കൊല്ലയിൽ∙ മറയുന്ന പച്ചപ്പിനു ബദൽ ഒരുക്കാൻ സമഗ്ര പദ്ധതിയുമായി കൊല്ലയിൽ പഞ്ചായത്ത്. ഹരിത കേരള മിഷനുമായി സഹകരിച്ച് നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയിൽ പഞ്ചായത്തിലെ 3 ഏക്കറോളം സ്ഥലം ഹരിതാഭമായി. കൊല്ലയിൽ പഞ്ചായത്ത് ഹോമിയോ ആശുപത്രിക്കുള്ളിൽ 25 സെന്റ് സ്ഥലത്ത് ഒരുക്കിയ പൂങ്കാവനം പച്ചത്തുരുത്ത് ഒരു കാടിന്റെ സാമീപ്യം തന്നെ സമ്മാനിക്കുന്നു .ധനുവച്ചപുരം എൻകെഎം എച്ച്എസ് സ്കൂളിൽ പത്ത് സെന്റ് സ്ഥലത്തും, ധനുവച്ചപുരം ഗവ ഇന്റർനാഷനൽ ഐടിഐയിൽ മിയാവാക്കി വനവും, പഞ്ചായത്തിലെ ഏതാനും വാർഡുകളിൽ സ്വകാര്യ വ്യക്തികളുടെ രണ്ട് ഏക്കർ സ്ഥലത്തും പച്ച തുരുത്ത് സ്ഥാപിച്ചിട്ടുണ്ട്.
ഒഴിഞ്ഞ സ്ഥലങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുകയാണ് രീതി.
ഹോമിയോ ആശുപത്രി വളപ്പിലെ പച്ചത്തുരുത്തിനു ജില്ലാതലത്തിൽ ഹരിത കേരള മിഷന്റെ സ്ഥാപന വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. കൊല്ലയിൽ പഞ്ചായത്തിലെ പച്ച തുരുത്തുകളിൽ നിന്നു മാത്രം 8 ടൺ കാർബൺ ആഗിരണം ചെയ്യാൻ കഴിയും.
പഞ്ചായത്തിലെ തരിശു ഭൂമി അടക്കം കൂടുതൽ സ്ഥലങ്ങളിൽ പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കുമെന്ന് പ്രസിഡന്റ് ഡോ എൻ.എസ് നവനീത്കുമാർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]