
കണ്ണൂർ: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതിക്കായി തെരച്ചില്‍. സംഭവവുമായി ബന്ധപ്പെട്ട് ചന്തപ്പുര സ്വദേശി മുഹമ്മദ് റിഫാസിനെതിരെ പഴങ്ങാടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഒളിവില്‍ പോയ പ്രതി പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. 13,82,000 രൂപയാണ് ഇയാൾ തട്ടിയത്.
കണ്ണൂർ പഴയങ്ങാടി ഫെഡറൽ ബാങ്ക് ശാഖയിലാണ് തട്ടിപ്പ് നടന്നത്.
അതേസമയം, ഇടുക്കി ഉടുമ്പൻചോലയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടു പേരെ പോലീസ് ഇന്ന് പിടികൂടി. രണ്ട് തവണയായി ഒൻപതര ലക്ഷത്തോളം രൂപയാണ് ഒരേ ബാങ്കിൽ നിന്നും തട്ടിയെടുത്തത്.
മൂന്നാം തവണ എട്ടേ മുക്കാൽ ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പിടികൂടിയത്. നെടുംകണ്ടം ചെമ്മണ്ണാർ സ്വദേശികളായ തെങ്ങുപുള്ളിയിൽ സ്റ്റെഫാൻ സൺ എന്നു വിളിക്കുന്ന ബിലാൽ കല്ലിടയിൽ ജോൺസൺ എന്നിവരെയാണ് ഉടുമ്പൻഞ്ചോല പോലീസ് പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]