കോഴിക്കോട് ∙ വിൽപനയ്ക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നായ 0.70 ഗ്രാം എംഡിഎംഎയുമായി കുന്ദമംഗലം പാഴൂർ സ്വദേശി നാരകശ്ശേരി വീട്ടിൽ അൻവർ (33), വെള്ളലശ്ശേരി സ്വദേശി കുഴിക്കര വീട്ടിൽ ഹർഷാദ് (33) എന്നിവരെ കുന്ദമംഗലം പൊലീസ് പിടികൂടി. വ്യാഴാഴ്ച രാത്രിയോടെ കുന്ദമംഗലം സബ് ഇൻസ്പെക്ടറും സംഘവും പെട്രോളിങ് ഡ്യൂട്ടി ചെയ്യുന്നതിനിടെ വെള്ളലശ്ശേരി വയൽ ബസ് സ്റ്റോപ്പിന് സമീപം പാർക്ക് ചെയ്ത ടാക്സി ഓട്ടോയിൽ രണ്ട് യുവാക്കൾ അസ്വാഭാവികമായി ഇരിക്കുന്നത് കാണുകയായിരുന്നു.
പൊലീസ് വാഹനം കണ്ട ഇവർ പുറകുവശം സീറ്റിലേക്ക് എന്തോ ഇടുന്നതായി ശ്രദ്ധയിൽപ്പെട്ട
പൊലീസ് ഇവരുടെ വാഹനം പരിശോധിച്ചു. വാഹനത്തിൽ നിന്നും ദ്വാരം ഇട്ട് കുഴൽ ഘടിപ്പിച്ച പ്ലാസ്റ്റിക് കുപ്പിയും അഞ്ച് പ്ലാസ്റ്റിക് സിപ് ലോക്ക് കവറും സിപ് ലോക്ക് കവറിലായി 0.70 ഗ്രാം എംഡിഎംഎയും കണ്ടെടുക്കുകയായിരുന്നു.
പ്രതികൾ ബെംഗളൂരുവിൽ നിന്നും നേരിട്ടും കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയ സംഘങ്ങളിൽ നിന്നും എംഡിഎംഎ മൊത്തമായി വാങ്ങിച്ച് കുന്നമംഗലം, ചാത്തമംഗലം, എൻഐടി ഭാഗങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും മറ്റും ചില്ലറ വിൽപന നടത്തുകയായിരുന്നു.ഓട്ടോയിൽ ലഹരിമരുന്ന് ഉപയോഗിക്കാനുള്ള സൗകര്യവും ഇവർ നൽകിയിരുന്നു.
ഹർഷാദിന് പന്തീരാങ്കാവ്, നടക്കാവ്, മുക്കം, വാഴക്കാട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി ലഹരിമരുന്ന് ഉപയോഗിച്ചതിനും പൊതുസ്ഥലത്തെ മദ്യപാനം തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. പ്രതി എംഡിഎംഎ എവിടെ നിന്നാണ് വാങ്ങിക്കുന്നതെന്നും ആർക്കൊക്കെ വിതരണം ചെയ്യുന്നുണ്ടെന്നും പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു.
കുന്ദമംഗലം പൊലീസ് സ്റ്റേഷൻ എസ്ഐമാരായ നിധിൻ, ബൈജു, സിപിഒ ശ്യാം കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]