കോഴിക്കോട് ∙ ബാങ്കിങ് ഫ്രണ്ടിയേഴ്സ് നാഫ്കബുമായി സഹകരിച്ച് നടത്തിയ നാഷനൽ കോഓപ്പറേറ്റീവ് ബാങ്കിങ് സമ്മിറ്റ് ആൻഡ് ഫ്രണ്ടിയേഴ്സ് ഇൻ കോഓപ്പറേറ്റീവ് ബാങ്കിങ് 2024–25 അവാർഡ്സിൽ ഇന്ത്യയിലെ മികച്ച സഹകരണ സൊസൈറ്റിക്കുള്ള പുരസ്കാരം കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രൈഡ് ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി നേടി.
ഗോവയിൽ നടത്തിയ വാർഷിക യോഗത്തിൽ ഗോവ സഹകരണ മന്ത്രി സുഭാഷ് ശ്രീഡോക്കരിൽ നിന്ന് പ്രൈഡ് ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാ് ഡോ.എൻ.സായിറാം, സിഇഒ ശൈലേഷ് സി. നായർ, സിഒഒ പൗസൻ വർഗീസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
45 ൽ പരം ബ്രാഞ്ചുകളും ഒന്നേകാൽ ലക്ഷം അംഗങ്ങളുമുള്ള സൊസൈറ്റി നാലു വർഷത്തിനിടെ ഈ മേഖലയിലെ മികവിന് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]