തിരുവനന്തപുരം ∙ സിപിഎം ഭരിക്കുന്ന കേരളത്തിൽ വനിതകൾ സുരക്ഷിതരല്ല എന്ന നിലയിൽ കാര്യങ്ങൾ എത്തിയിരിക്കുന്നുവെന്ന് കെപിസിസി നിർവാഹക സമിതിയംഗം ജെ.എസ്.അഖിൽ. മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി നയിക്കുന്ന സാഹസ് യാത്രയുടെ കഴക്കൂട്ടത്തെ സ്വീകരണ കേന്ദ്രത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2025ൽ ഇതുവരെ 11036 സ്ത്രീകൾക്കെതിരായ അതിക്രമ കേസുകൾ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. 2025 ജൂലൈ വരെ 2811 പോക്സോ കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നിട്ടും ഇതിനെയൊക്കെ വെറും ഒറ്റപ്പെട്ട സംഭവങ്ങൾ ആക്കി മാറ്റാനാണ് ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അഖിൽ പറഞ്ഞു.‘‘സഭയിൽ ഇരിക്കുന്ന ഒരു സിപിഎം എംഎൽഎയ്ക്ക് എതിരെ പീഡന പരാതി റജിസ്റ്റർ ചെയ്യുകയും, അത് അന്വേഷിച്ച് കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ അയാൾക്കെതിരെ ചെറുവിരലനക്കാൻ സിപിഎമ്മോ എൽഡിഎഫ് തയാറല്ല.
കേരളത്തിലെ കോൺഗ്രസിന്റെ ഒരു യുവ എംഎൽഎക്ക് എതിരെ, ഒരു ആരോപണം ഉയർന്നപ്പോൾ തന്നെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി അദ്ദേഹത്തിന് ഉണ്ടായിരുന്ന പാർട്ടി നേതൃസ്ഥാനം രാജിവയ്പ്പിക്കുകയും, പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിന് ഇത്രയും മാതൃകാപരമായ നടപടിയെടുക്കാൻ സാധിക്കും ?യുവ എഎൽഎയ്ക്ക് എതിരെയുള്ള ആരോപണങ്ങൾ ബോധ്യപ്പെട്ടതിനെ തുടർന്നാണ് പ്രതിപക്ഷ നേതാവും, കെപിസിസി പ്രസിഡന്റും വർക്കിങ് പ്രസിഡണ്ടുമാരും യുഡിഎഫ് കൺവീനറും എഐസിയുടെ സംഘടന ജനറൽ സെക്രട്ടറിയും മുൻ കെപിസിസി പ്രസിഡന്റുമാരുമൊക്കെ ചേർന്ന് ഒറ്റക്കെട്ടായി ഒരേസ്വരത്തിൽ ഒരു തീരുമാനം നടപ്പിലാക്കിയിട്ടുള്ളത്.
ഓരോ നിയമസഭാ തിരഞ്ഞെടുപ്പിലും തന്റെ ഭൂരിപക്ഷം ഉയർത്തിക്കൊണ്ടുവരുന്ന വി.ഡി. സതീശൻ എന്ന പോരാളിയോട് സിപിഎമ്മിനു പകയുണ്ടാകാം, സഭയ്ക്കുള്ളിൽ അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായി വിജയനെയും ഭരണപക്ഷ ബെഞ്ചിനെയും വിറപ്പിക്കുന്ന പ്രതിപക്ഷ നേതാവിനെയും സിപിഎം ഭയക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ ഈ വിഷയത്തെ മുൻനിർത്തി കോൺഗ്രസ് പാർട്ടിയുടെ പേരുകളിൽ ഫേക്ക് ഐഡികൾ ഉണ്ടാക്കി അതിലൂടെ പ്രതിപക്ഷ നേതാവിനെതിരെ പോസ്റ്റുകൾ ഇട്ടും കമന്റുകൾ ഇട്ടും കോൺഗ്രസിനകത്തു പ്രതിപക്ഷ നേതാവിനെ ഒറ്റപ്പെടുത്തുന്ന തരത്തിൽ സിപിഎം ബോധപൂർവം നടത്തുന്ന സൈബർ ബുള്ളിങ്ങിൽ നമ്മുടെ സഹപ്രവർത്തകർ അറിഞ്ഞോ അറിയാതെയോ ഭാഗമാവുന്നു എന്നത് ഖേദകരമായ കാര്യമാണ്.
അതിന്റെ യാഥാർഥ്യം മനസിലാക്കി ഒറ്റക്കെട്ടായി അതിനെതിരെ പൊരുതാൻ നമ്മൾ തയ്യാറാവേണ്ടതുണ്ട്.. കോൺഗ്രസ് ഒരു തീരുമാനമെടുത്തിട്ടുണ്ട്. അത് പാർട്ടി എടുത്ത തീരുമാനമാണ്.
എല്ലാവരും ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. ആ തീരുമാനത്തെ അംഗീകരിക്കാനും, അനുസരിക്കാനും അച്ചടക്കമുള്ള ഓരോ പാർട്ടി പ്രവർത്തകനും തയ്യാറാകണം.
മുറിവിൽ കുത്തി കുത്തി വ്രണമാക്കാൻ അല്ല ശ്രമിക്കേണ്ടത്. മുറിവുണങ്ങാനുള്ള സമയം നൽകണം, അതിന് കൃത്യമായ മരുന്നുകൾ നൽകണം.
നമുക്ക് ഒരൊറ്റ ലക്ഷ്യം മാത്രം 2026ൽ മേയ് മാസത്തിൽ കേരളത്തിൽ ഒരു കോൺഗ്രസിന്റെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരം എൽക്കണമെന്നും ജെ.എസ്. അഖിൽ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]