കൽപറ്റ ∙ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 5 വര്‍ഷത്തെ തടവും 20,000 രൂപ പിഴയും. വെള്ളമുണ്ട
മൊതക്കര വലിപ്ലാക്കല്‍ വീട്ടില്‍ ജിതിന് എന്ന ഉണ്ണിയെ (26) ആണ് കല്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്.
2023 ഏപ്രിലിലാണ് ഇയാള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികതിക്രമം നടത്തിയത്.
അന്നത്തെ പനമരം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്എച്ച് വി.സിജിത്ത് ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. അസി.സബ് ഇന്‍സ്പെക്ടര്‍ മാരായ വിനോദ് കുമാര്‍, വില്‍മ ജൂലിയറ്റ്, സിവില്‍ പൊലീസ് ഓഫിസര്‍ സി.കെ.
രാജി എന്നിവര്‍ അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.ബബിത ഹാജരായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]