ചങ്ങനാശ്ശേരി∙ രജത ജൂബിലി ആഘോഷിക്കുന്ന വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്കൂളിൽ “അറിഞ്ഞു വളരാം മക്കൾക്കൊപ്പം” എന്ന പേരിൽ അധ്യാപക രക്ഷാകർതൃ സമ്മേളനവും പേരന്റിങ് സെമിനാറും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഷിജി വർഗീസ് ഉദ്ഘാടനം ചെയ്തു.
സൈക്കോളജിസ്റ്റും ലൈഫ് കോച്ചുമായ ഡോ. സെബിൻ എസ് കൊട്ടാരം മുഖ്യപ്രഭാഷണം നടത്തി.
കൗമാരപ്രായത്തിൽ മക്കളുടെ ശാരീരിക വൈകാരിക മാറ്റങ്ങൾ അറിഞ്ഞ് അവരോട് കൂടുതൽ സഹാനുഭൂതിയോടെ മാതാപിതാക്കൾ പെരുമാറണമെന്ന് ഡോ. സെബിൻ എസ് കൊട്ടാരം അഭിപ്രായപ്പെട്ടു.
മക്കളുടെ കുറ്റം മാത്രം പറയാതെ അവർ ചെയ്യുന്ന കൊച്ചു കൊച്ചു നന്മകളിൽ വേണ്ട
അഭിനന്ദനവും പ്രോത്സാഹനവും നൽകണമെന്നും അദ്ദേഹം പറഞ്ഞു. സൗഹൃദ ക്ലബ്ബ് കോ ഓർഡിനേറ്റർ സിസ്റ്റർ ആൻ മേരി അധ്യക്ഷത വഹിച്ചു.
പിടിഎ പ്രതിനിധി ഫാ. കോശി ഫിലിപ്, കരിയർ ഗൈഡ് കാതറിൻ ജോസഫ്, എൻഎസ്എസ് കോ ഓർഡിനേറ്റർ സിനുമോൻ, ജൂലി ജോസഫ്, പ്രിയ മേരി, ആഷ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]