ആലപ്പുഴ∙ ചാംപ്യൻസ് ബോട്ട് ലീഗിലെ ഒന്നാം മത്സരമായ കൈനകരി വള്ളംകളിയിൽ മൂന്നാം ഹീറ്റ്സിൽ മത്സരിച്ച മൂന്നു വള്ളങ്ങളും ഫൈനലിൽ. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപാടം ചുണ്ടൻ ഹീറ്റ്സിൽ ഒന്നാമതെത്തി.
വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ രണ്ടാമതും നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ മൂന്നാമതുമെത്തി.
ഹീറ്റ്സ് മത്സരങ്ങളിൽ മികച്ച സമയം കുറിച്ചത് ഈ മൂന്നു വള്ളങ്ങളുമായതിനാൽ ഫൈനലിലെത്തുകയായിരുന്നു.നെഹ്റു ട്രോഫി വള്ളംകളിയിൽ ആദ്യ 9 സ്ഥാനത്ത് എത്തിയ ടീമുകളാണ് സിബിഎലിൽ മത്സരിക്കുന്നത്. കൈനകരി വള്ളംകളിയിൽ വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാക്കൾ.
ഹീറ്റ്സിൽ വീയപുരത്തെ രണ്ടാമതാക്കിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപാടം ചുണ്ടനെയാണു നേരിയ വ്യത്യാസത്തിൽ രണ്ടാമതാക്കിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]