സമൃദ്ധമായ ഭക്ഷണവിഭവങ്ങളില്ലാതെ ഇന്ത്യയിലെ വിവാഹാഘോഷങ്ങൾക്ക് പൂർണ്ണതയുണ്ടാകില്ല. ഓരോ സമുദായവും അവരവരുടെ ആചാരങ്ങൾക്കനുസരിച്ചുള്ള വിഭവങ്ങൾ ഒരുക്കുമ്പോൾ, മാംസാഹാരം മിക്ക വിവാഹ സൽക്കാരങ്ങളിലും ഒരു പ്രധാന ഘടകമാണ്.
വിഭവങ്ങളെച്ചൊല്ലി വിവാഹവീടുകളിൽ തർക്കങ്ങളുണ്ടാകുന്നതും പുതുമയല്ല. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായി, ഒരു വിവാഹ സൽക്കാരത്തിനിടെ യുവതി കോഴിക്കാൽ തൻ്റെ ബാഗിൽ ഒളിപ്പിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചിരി പടർത്തുന്നത്.
വൈറലായി ‘ബാഗിലെ കോഴിക്കാൽ’ ഐജാസ് കൗസർ എന്ന എക്സ് ഉപയോക്താവ് പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. വിവാഹസൽക്കാരത്തിൽ പങ്കെടുത്ത യുവതി, ഭക്ഷണം കഴിച്ച ശേഷം പ്ലേറ്റിൽ ബാക്കിവന്ന ഒരു കോഴിക്കാൽ ടിഷ്യു പേപ്പറിൽ പൊതിഞ്ഞ് തൻ്റെ ഹാൻഡ്ബാഗിലേക്ക് ശ്രദ്ധാപൂർവ്വം വെക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
കോഴിക്കാലിന്റെ വലുപ്പം കാരണം ബാഗിലൊതുക്കാൻ അവർ അല്പം പ്രയാസപ്പെടുന്നതും കാണാം. “അച്ഛൻ്റെ മാലാഖമാർ എന്തിനാണ് എപ്പോഴും പേഴ്സ് കൂടെ കൊണ്ടുനടക്കുന്നതെന്ന് ഇപ്പോഴാണ് മനസ്സിലായത്” എന്ന നർമ്മം നിറഞ്ഞ അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇതിനോടകം ഒരു ലക്ഷത്തിലധികം പേർ വീഡിയോ കണ്ടുകഴിഞ്ഞു. अब पता चला पापा के परियां अपने साथ हमेशा पर्स लेकर क्यों चलती है,विडियो देखें मज़ा आ जाएगा। pic.twitter.com/SX7AYyBipP — aejaz kousar (@MDaejazAlam1) September 15, 2025 സമ്മിശ്ര പ്രതികരണങ്ങൾ വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്.
നിരവധി പേർ യുവതിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. ഭക്ഷണം പാഴാക്കാതെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിലൂടെ മറ്റൊരു വിശപ്പിനെ ഇല്ലാതാക്കാൻ അവർ സഹായിക്കുകയാണെന്ന് ചിലർ അഭിപ്രായപ്പെട്ടു.
ഇത് നല്ലൊരു മാതൃകയാണെന്നും ചിലർ കുറിച്ചു. സ്ത്രീകളുടെ ഹാൻഡ്ബാഗിൻ്റെ ‘അത്ഭുതശക്തിയെ’ക്കുറിച്ചായിരുന്നു മറ്റുചിലരുടെ രസകരമായ കമൻ്റുകൾ.
അതൊരു സാധാരണ ബാഗല്ല, മറിച്ച് എന്തും ഒളിപ്പിക്കാൻ കഴിയുന്ന ഒരു ലോകമാണെന്ന് പലരും തമാശരൂപേണ എഴുതി. അതേസമയം, യുവതിയുടെ പ്രവൃത്തിയെ വിമർശിച്ചുകൊണ്ടും ചിലർ പ്രതികരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]