ഇസ്ലാമാബാദ്∙ ജയ്ഷെ മുഹമ്മദിനു പിന്നാലെ, ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തിരിച്ചടി നേരിട്ടെന്ന് സമ്മതിച്ച് ലഷ്കറെ തയിബയും. ലഷ്കറെ തയിബയുടെ ആസ്ഥാനം മുദ്രികയിലെ മർകസ് തയിബ
തകർന്നെന്ന് ലഷ്കറെ കമാൻഡർ ഖാസിം സമ്മതിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
മുദ്രികയിലെ തകർന്ന ഭീകരകേന്ദ്രത്തിനു മുന്നിൽനിന്ന് ഖാസിം സംസാരിക്കുന്ന വിഡിയോയാണ് പുറത്തുവന്നത്.
‘ആക്രമണത്തിൽ തകർന്ന, മുദ്രികയിലെ മർകസ് തയിബയുടെ അവശിഷ്ടങ്ങൾക്കു മുന്നിലാണ് ഞാൻ നിൽക്കുന്നത്. പുനർനിർമാണം നടന്നുകൊണ്ടിരിക്കുകയാണ്.
ദൈവാനുഗ്രഹത്താൽ കെട്ടിടം നേരത്തെയുണ്ടായിരുന്നതിലും വലുതായി പണിയും’–ഖാസിം വിഡിയോയിൽ പറയുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ശൈഖുപുര ജില്ലയിലാണ് മുദ്രിക.
ഒട്ടേറെ ഭീകരർക്ക് മർകസ് തയിബയിൽനിന്ന് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഇയാൾ വിഡിയോയിൽ സമ്മതിക്കുന്നുണ്ട്.
തകർക്കപ്പെട്ട കെട്ടിടങ്ങൾ ഭീകരസംഘടനകൾ ഉപയോഗിക്കുന്നില്ലെന്നു പാക്കിസ്ഥാൻ അവകാശപ്പെടുന്നതിനിടെയാണ് വിഡിയോ പുറത്തുവന്നത്.
അതേസമയം, മുദ്രികയിലെ ലഷ്കറെ ആസ്ഥാനം പുനർനിർമിക്കാൻ പാക്ക് സർക്കാരും സൈന്യവും സഹായം നൽകുന്നുണ്ടെന്നു വ്യക്തമാക്കുന്ന ലഷ്കറെ തയ്ബ ഡപ്യൂട്ടി ചീഫ് സെയ്ഫുല്ല കസൂരിയുടെ പ്രസംഗവും പുറത്തുവന്നിട്ടുണ്ട്. നേരത്തേ, ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവനും ഇന്ത്യയിൽ നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങളുടെ സൂത്രധാരനുമായ മസൂദ് അസ്ഹർ പാക്ക് അധീന കശ്മീരിലുണ്ടെന്ന വിവരം പുറത്തായിരുന്നു.
🚨 🇵🇰👺 After Jaish commander ilyas kashmiri now Lashkar-e-Taiba Commander Qaasim has torn apart Pakistan’s lies on Muridke terror camps.
👉 Standing in front of the demolished Markaz E Taiba camp, which destroyed in
, he admits that many terrorists…
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @OsintTVഎന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]