ജനപ്രീതിയിൽ തെന്നിന്ത്യൻ താരം സാമന്ത വീണ്ടും ഒന്നാം സ്ഥാനത്ത്. ബോളിവുഡ് താരം ആലിയ ഭട്ടിനെ മറികടന്നാണ് സാമന്ത ഒന്നാമതെത്തിയത്.
ഓർമാക്സ് മീഡിയ പുറത്തുവിട്ട ഓഗസ്റ്റ് മാസത്തെ ജനപ്രിയ നടിമാരുടെ പട്ടികയിലാണ് സാമന്തയുടെ ഈ നേട്ടം.
ആലിയ ഭട്ട് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, കാജൽ അഗർവാൾ മൂന്നാം സ്ഥാനത്തും തൃഷ നാലാം സ്ഥാനത്തുമാണ്. ബോളിവുഡ് താരം ദീപിക പദുക്കോൺ ആണ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത്.
നയൻതാര ആറാം സ്ഥാനത്തെത്തി. രശ്മിക മന്ദാനയാണ് ഏഴാം സ്ഥാനത്ത്.
തൊട്ടുപിന്നിൽ എട്ടാം സ്ഥാനത്ത് സായ് പല്ലവിയുണ്ട്. തുടർച്ചയായ വിജയചിത്രങ്ങളാണ് സായ് പല്ലവിയെ പട്ടികയിൽ മുന്നിലെത്തിച്ചത്.
ശിവകാർത്തികേയൻ നായകനായി കമൽഹാസൻ നിർമ്മിച്ച ‘അമരൻ’ എന്ന തമിഴ് ചിത്രം ആഗോളതലത്തിൽ 300 കോടി നേടിയിരുന്നു. ഇതിന് പിന്നാലെ നാഗചൈതന്യ നായകനായ തെലുങ്ക് ചിത്രം ‘തണ്ടേലും’ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു.
ഈ രണ്ട് ചിത്രങ്ങളിലെയും നായിക സായ് പല്ലവി ആയിരുന്നു. സായ് പല്ലവിക്ക് പിന്നാലെ കിയാര അദ്വാനിയും ശ്രീലീലയുമാണ് ആദ്യ പത്തിൽ ഇടംനേടിയ മറ്റ് താരങ്ങൾ.
ഓർമാക്സ് മീഡിയയുടെ ഓഗസ്റ്റ് മാസത്തെ പട്ടിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള നായികമാരുടെ ആദ്യ പത്തിൽ ഏഴു പേരും തെന്നിന്ത്യൻ താരങ്ങളാണ്. പാൻ ഇന്ത്യൻ സിനിമകളുടെ വളർച്ചയോടെ തെന്നിന്ത്യൻ താരങ്ങൾക്ക് രാജ്യവ്യാപകമായി ലഭിക്കുന്ന സ്വീകാര്യതയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
കൂടുതൽ വാർത്തകൾ newskerala.net ൽ വായിക്കാം FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]