കാസർകോട്∙ അവഗണനകൾ ഉടൻ അവസാനിപ്പിച്ച് അതീവ പിന്നോക്കാവസ്ഥയിലുള്ള ജില്ലയായ കാസർഗോഡിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യവുമായി പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യ മന്ത്രി, കേരള മുഖ്യമന്ത്രി, കേരള ആരോഗ്യ മന്ത്രി, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവർക്ക് 10000 പേർ ഒപ്പിട്ട ഭീമ ഹർജിയുമായി രാജപുരം കോളജിലെ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ.
പ്രിൻസിപ്പൽ പ്രൊഫസർ ഡോ. ബിജു ജോസഫ് വിദ്യാർത്ഥികളുടെയും, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുടെയും, സെക്രട്ടറിമാരുടെയും സാന്നിധ്യത്തിൽ ഭീമ ഹർജി തപാൽ മാർഗം അയച്ചു.
എൻഎസ്എസ് വളണ്ടിയർ സെക്രട്ടറിയും കോളജിലെ മൂന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയുമായ എം. കൃഷ്ണേന്ദുവിന്റെ പേരിലാണ് ഭീമ ഹർജി സമർപ്പിച്ചത്.കാസർകോടിന്റെ പിന്നോക്കാവസ്ഥ സമാനതകളില്ലാത്തതാണെന്ന് വിദ്യാർത്ഥികൾ ഹർജിയിൽ ആരോപിച്ചു.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് അർഹമായതൊന്നും കൃത്യമായി സമയത്ത് ലഭിക്കുന്നില്ല. ദുരിതബാധിതർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഇല്ല. സർക്കാർ ഉടമസ്ഥതയിലുള്ള പ്ലാന്റേഷൻ കോർപ്പറേഷന്റെ അനാസ്ഥയാണ് ദുരിതത്തിന്റെ കാരണമെന്ന് അധികൃതർ മറക്കുന്നു.
മൾട്ടി – സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളുള്ള ആശുപത്രികൾ ഇല്ലാത്ത കേരളത്തിലെ ഏക ജില്ലയാണ് കാസർഗോഡ്. മെഡിക്കൽ വിദ്യാർഥികൾ എൻറോൾ ചെയ്യപ്പെടാത്ത, ആവശ്യമായ ചികിത്സാ സൗകര്യം ഇല്ലാത്ത മെഡിക്കൽ കോളേജിനെ മെഡിക്കൽ കോളേജ് എന്ന് വിളിക്കുവാൻ തയ്യാറല്ല.സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്ന എയിംസിന്റെ നിർദിഷ്ട ജില്ലയായ കോഴിക്കോട് പത്തിലധികം മൾട്ടി -സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ ഉണ്ട്.
കേരളത്തിലെ ഏറ്റവും മികച്ച സർക്കാർ മെഡിക്കൽ കോളേജും പ്രസ്തുത ജില്ലയിലാണ്. എന്നിട്ടും കേരളത്തിൽ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള ജില്ലയായ കാസർഗോഡിനെ അവഗണിച്ച് കേരളത്തിലെ ഏറ്റവും വികസിത ജില്ലകളിൽ ഒന്നായ കോഴിക്കോടിന് എയിംസ് അനുവദിക്കാനുള്ള സർക്കാർ തീരുമാനം രാഷ്ട്രീയ നേതൃത്വത്തിന്റെ അനാസ്ഥയുടെ ഭാഗമായി കാണുന്നുവെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാണിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]