കോട്ടയം: മലങ്കര കത്തോലിക്കാ സഭയ്ക്ക് പുതിയ മാർഗ്ഗനിർദ്ദേശകരായി രണ്ട് മെത്രാന്മാർ കൂടി. യൂറോപ്പിലെ മലങ്കര സുറിയാനി കത്തോലിക്കർക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്ററായി ഡോ.
കുര്യക്കോസ് തടത്തിലിനെയും, തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായമെത്രാനായി ഡോ. ജോൺ കുറ്റിയിലിനെയും നിയമിച്ചു.
അടൂർ മാർ ഇവാനിയോസ് നഗറിൽ വെച്ച് നടന്ന ചടങ്ങിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നിയുക്ത മെത്രാന്മാരുടെ സ്ഥാനാരോഹണം ഈ മാസം 22-ന് തിരുവനന്തപുരത്ത് നടക്കും.
കോട്ടയം അമയന്നൂർ സ്വദേശിയാണ് ഡോ. കുര്യക്കോസ് തടത്തിൽ.
ഡോ. ജോൺ കുറ്റിയിൽ കൊട്ടാരക്കര സ്വദേശിയാണ്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]